ഓപ്പറേഷന്‍ ഡി ഹണ്ട് നടത്തി പോലീസ്; ഇന്നലെ രജിസ്റ്റര്‍ ചെയ്തത് 273 കേസുകള്‍

തിരുവനന്തപുരം: പരിശോധനയ്‌ക്ക് വിധേയമായവരില്‍ പത്തിലൊന്ന് പേരുടെ കയ്യിലും ലഹരിമരുന്നുകള്‍ കണ്ടെത്തി കേരളാ പോലീസിന്റെ മയക്കുമരുന്ന് വേട്ട. കേരളത്തെ ഗുരുതരമായി ബാധിച്ച ലഹരി വ്യാപനത്തിനെതിരായ കേരളാ പോലീസിന്റെ ഓപ്പറേഷന്‍ ഡി ഹണ്ടിലെ കണ്ടെത്തലുകള്‍ അതിഭീകരമാണ്.
ശനിയാഴ്ച 2,841 പേരെ പരിശോധിച്ചതില്‍ ലഹരിമരുന്ന് കൈവശം വെച്ചതില്‍ 273 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് പോലീസ് അറിയിച്ചു. അനുവദനീയമായതിലും അളവില്‍ ലഹരി കൈവശം വെച്ചവര്‍ക്കെതിരെ മാത്രമാണ് കേസെടുത്തത്. പരിശോധനയ്‌ക്ക് വിധേയമായവരില്‍ അനുവദനീയമായ അളവില്‍ ലഹരി കൈവശം വെച്ചവരുടെ എണ്ണം നടുക്കുന്നതാണ്. 284 പേരാണ് അറസ്റ്റിലായത്. 27 ഗ്രാം എംഡിഎംഎ, 35 കിലോ കഞ്ചാവ്, ഇരുനൂറോളം കഞ്ചാവ് ബീഡികള്‍ എന്നിവ പിടിച്ചെടുത്തു. സംസ്ഥാന പോലീസ് മേധാവി ദര്‍വേശ് സാഹിബിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയില്‍ എഡിജിപി മനോജ് എബ്രഹാമും ജില്ലാ പോലീസ് മേധാവിമാരും നേതൃത്വം നല്‍കി. ലഹരിക്കെതിരായ കര്‍ശന നടപടികള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് പോലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!