കൊച്ചി : കളമശേരി സർക്കാർ പോളിടെക്നിക്കിലെ മെൻസ് ഹോസ്റ്റലിൽ വൻ കഞ്ചാവ് ശേഖരം. പൊലീസിന്റെ മിന്നൽ പരിശോധനയിൽ 10 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. 2 വിദ്യാർഥികൾ അറസ്റ്റിലായി. കൂട്ടാളികൾ ഓടി രക്ഷപ്പെട്ടു. ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപള്ളി സ്വദേശി അഭിരാജ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണുംതിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു.ആകാശ് എന്ന വിദ്യാർഥിയുടെ മുറിയിൽ നിന്നും 1.9 കഞ്ചാവ് പിടികൂടി. ഹോസ്റ്റലിൽ കഞ്ചാവ് സൂക്ഷിച്ചത് വിൽപ്പനയ്ക്കായാണെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി ഒൻപതിന് ആരംഭിച്ച തെരച്ചിൽ പുലർച്ചെ നാല് വരെ നീണ്ടു.