കോട്ടയം: ദുരന്തനിവാരണവുമായി ബന്ധപ്പെട്ടു വിജയപുരം ക്ലസ്റ്റർ തല മോക്ഡ്രിൽ ഏപ്രിൽ 11ന് പൊൻപള്ളിയിൽ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായുള്ള ടേബിൾടോപ്പ് യോഗം ഏപ്രിൽ എട്ടിന് കോട്ടയം താലൂക്ക് ഓഫീസിൽ ചേരും. റീബിൽഡ് കേരളാ ഇനിഷ്യേറ്റീവ് ഫോർ റിസൽട്‌സ് പദ്ധതിയുടെ ഭാഗമായി കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ദുരന്തനിവാരണവുമായി ബന്ധപ്പെട്ടു തദ്ദേശ സ്ഥാപനങ്ങളുടെ ക്ലസ്റ്റർ തലത്തിൽ മോക്ഡ്രില്ലുകൾ നടത്തുന്നത്.
വിജയപുരം ക്ലസ്റ്റർതല മോക്ഡ്രില്ലുമായി ബന്ധപ്പെട്ട് ഏകോപനയോഗം വിജയപുരം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സന്തോഷ് യോഗം ഉദ്ഘാടനം ചെയ്തു. കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കില ഡി.ആർ.എം. വിദഗ്ധൻ ഡോ.ആർ. രാജ്കുമാർ, എൽ.എസ്.ജി. ഡി.എം. പ്ലാൻ കോഓർഡിനേറ്റർ അനി തോമസ് എന്നിവർ മോക്ഡ്രിൽ നടപടികൾ വിശദീകരിച്ചു