കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 8,050 രൂപയിലും പവന് 64,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് അഞ്ചുരൂപ ഉയർന്ന് 6,620 രൂപയിലെത്തി.
ചരിത്രവിലയിൽ നിന്ന് താഴേക്കു പോയ സ്വർണവില ഈമാസം മൂന്നിനാണ് വീണ്ടും ഉയരാൻ തുടങ്ങിയത്. അന്ന് 120 രൂപയും നാലിന് 560 രൂപയും അഞ്ചിന് 320 രൂപയും ആറിന് 80 രൂപയും ഉയർന്നു. നാലുദിവസം കൊണ്ട് ആയിരത്തിലേറെ രൂപ വർധിച്ച ശേഷം വെള്ളിയാഴ്ച താഴേക്കിറങ്ങിയ സ്വർണവില ശനിയാഴ്ച വീണ്ടും ഉയരുകയായിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വില ഔൺസിന് 2,910 ഡോളർ എന്ന പിന്തുണനിരക്കിനടുത്ത് തുടരുകയാണെങ്കിലും കുതിപ്പ് ദൃശ്യമല്ല.
build muscle steroid
References:
deca before and after (motionentrance.edu.np)