കാളകെട്ടി ശ്രീ ശിവപാർവതി ക്ഷേത്രത്തിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കി ഉദ്ഘാടനം ചെയ്തു

എരുമേലി : ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ആചാര പ്രാധാന്യമുള്ള കാനന ക്ഷേത്രമായ കാളകെട്ടി ശ്രീ ശിവപാർവതി ക്ഷേത്രത്തിലേക്കുള്ള റോഡ് കാലങ്ങളായി തകർന്നു കിടക്കുകയായിരുന്നു. വനത്തിലൂടെയുള്ള റോഡ് ആയതിനാൽ നിർമ്മാണ പ്രവർത്തികൾക്ക് വനം വകുപ്പ് നിരോധനം ഏർപ്പെടുത്തിയിരുന്നത് മൂലമാണ് റോഡ് നിർമ്മാണം ഇതുവരെ സാധിക്കാതെ വന്നിരുന്നത്. ഈ വിഷയം ഉന്നയിച്ച് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യ്ക്ക് നിവേദനം നൽകുകയും അതേ തുടർന്ന് എംഎൽഎ മുൻകൈയെടുത്ത് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രനുമായി ചർച്ച നടത്തി, ശബരിമല തീർത്ഥാടനത്തിന്റെ പരമ്പരാഗത കാനനപാതയിലുള്ള ആചാര പ്രാധാന്യമുള്ള ക്ഷേത്രത്തിലേക്കുള്ള വനപാത ആണെന്നും റോഡ് നിർമ്മാണത്തിന് പ്രത്യേക അനുമതി നൽകണമെന്നും ആവശ്യപ്പെട്ടതിനെ തുടർന്ന് മന്ത്രിയുടെ നിർദ്ദേശപ്രകാരം വനം വകുപ്പ് റോഡ് പുനർനിർമാണത്തിന് പ്രത്യേക അനുമതി നൽകുകയായിരുന്നു. ഇതേ തുടർന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും റോഡ് നിർമ്മാണത്തിന് 6 ലക്ഷം രൂപ അനുവദിക്കുകയും, നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പ്രസ്തുത തുക ഉപയോഗിച്ച് റോഡ് ടാറിങ് നടത്തുകയുമായിരുന്നു. റോഡിന്റെ ഔപചാരിക ഉദ്ഘാടനം ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പങ്കജാക്ഷന്റെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ സതീഷ് എം,എസ്, , ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ സുനീഷ് , വിജയപ്പൻ, പൊതുപ്രവർത്തകരായ ടി ഡി സോമൻ, ടോം കാലാപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!