രാത്രി ഒമ്പത് മണി കഴിഞ്ഞാലും ഔട്ട്​ലെറ്റുകൾ അടക്കരുത് :വരിയിലെ അവസാന ആൾക്കും മദ്യം നൽകണം ഉത്തരവിട്ട് ബെവ്കോ

തി​രു​വ​ന​ന്ത​പു​രം : രാ​ത്രി ഒ​മ്പ​തി​നു ശേ​ഷ​വും മ​ദ്യം വാ​ങ്ങാ​നു​ള്ള നി​ര​യി​ൽ ആ​ളു​ണ്ടെ​ങ്കി​ൽ ഔ​ട്ട്‌​ലെ​റ്റു​ക​ൾ അ​ട​യ്ക്കാ​ൻ പാ​ടി​ല്ലെ​ന്ന് വെ​യ​ർ​ഹൗ​സ് മാ​നേ​ജ​ര്‍​മാ​ര്‍​ക്ക് ബെ​വ്കോ​യു​ടെ നി​ര്‍​ദേ​ശം. വ​രി​യി​ലെ അ​വ​സാ​ന​ത്തെ ആ​ൾ​ക്കും മ​ദ്യം ന​ൽ​കി​യ ശേ​ഷ​മേ ഔ​ട്ട്‌​ലെ​റ്റ് അ​ട​യ്ക്കാ​ൻ പാ​ടു​ള്ളു എ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. ഷോ​പ്പ് ഇ​ൻ ചാ​ർ​ജു​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഉ​ത്ത​ര​വ് വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു.സാ​ധാ​ര​ണ​ഗ​തി​യി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു​വ​രെ​യാ​ണ് ഔ​ട്ട്‌​ലെ​റ്റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം. സം​സ്ഥാ​ന​ത്തെ എ​ല്ലാ ബെ​വ്കോ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ് എ​ന്ന് നി​ര്‍​ദേ​ശ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. സാ​ദാ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍​ക്ക് പു​റ​മേ പ്രീ​മി​യം ഔ​ട്ട്‌​ലെ​റ്റു​ക​ള്‍​ക്കും ഈ ​ഉ​ത്ത​ര​വ് ബാ​ധ​ക​മാ​യി​രി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!