കാട്ടാക്കട : കള്ളിക്കാട് പാട്ടേക്കോണത്ത് ഇന്ന് രാവിലെയാണ് സംഭവം. പട്ടേക്കോണം സ്വദേശി വസന്തകുമാരിയെ (68) ആണ് കാട്ടുപന്നി ആക്രമിച്ചത്.സ്വന്തം പുരയിടത്തിൽ ജോലി ചെയ്യവേയാണ് വസന്തകുമാരിയെ പന്നി ആക്രമിച്ചത്. കൈയ്ക്കും കാലിനും തലയ്ക്കും ഗുരുതര പരിക്കേറ്റ വീട്ടമ്മയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.