തിരുവനന്തപുരം : 2025 മാർച്ച് 07
തിരുവനന്തപുരം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തിരുവനന്തപുരം മേഖലാ ഓഫിസിൻ്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം വഴുതക്കാട് സർക്കാർ വനിതാ കോളജിൽ നടത്തി. നർത്തകിയും സംഗീത നാടക അക്കാദമി ജേതാവുമായ സിതാര ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കേരള- ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി.പളനിച്ചാമി ഐ ഐഎസ് അധ്യക്ഷത വഹിച്ചു .സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി.പാർവതി ഐഐഎസ്, ഫീൽഡ് എക്സിബിഷൻ ഓഫിസർ ജൂണി ജേക്കബ്, പ്രിൻസിപ്പൽ ജെ.എസ്. അനില, യൂണിയൻ ചെയർപേഴ്സൺ ഫിദ എ. ഫാത്തിമ എന്നിവർ പ്രസംഗിച്ചു.
ഭാരതീയ ന്യായ സംഹിതയും സ്ത്രീ നിയമങ്ങളും എന്ന വിഷയത്തിൽ ഡോ. ടി.ബി. താജി ക്ലാസ് നയിച്ചു.
വനിതാ ദിനാഘോഷ പരിപാടികളുടെ ഭാഗമായി സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ്റെ നേതൃത്വത്തിൽ കുന്നുംപുറം ചിൻമയാ വിദ്യാലയത്തിൽ പോസ്റ്റർ നിർമാണ മൽസരം നടത്തി, വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
മാജിക് ഷോയും അരങ്ങേറി.
