സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; കൂ​ടു​ത​ല്‍ പ​തി​ച്ച​ത് കൊ​ട്ടാ​ര​ക്ക​ര​യി​ൽ

തി​രു​വ​ന​ന്ത​പു​രം :  സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക. പകല്‍ 10 മണി മുതല്‍ മൂന്നു വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ഈസമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി സ്ഥാ​പി​ച്ച 14 സ്റ്റേ​ഷ​നു​ക​ളി​ലെ ത​ത്സ​മ​യ അ​ള്‍​ട്രാ വ​യ​ല​റ്റ് സൂ​ചി​കാ വി​വ​ര​ങ്ങ​ളാ​ണ് പ​ങ്കു​വ​ച്ച​ത്. പ​ട്ടി​ക പ്ര​കാ​രം, ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​ള്‍​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ള്‍ പ​തി​ച്ച​ത് കൊ​ല്ലം ജി​ല്ല​യി​ലെ കൊ​ട്ടാ​ര​ക്ക​ര​യി​ലാ​ണ്. അ​ള്‍​ട്രാ വ​യ​ല​റ്റ് സൂ​ചി​ക അ​നു​സ​രി​ച്ച് കൊ​ട്ടാ​ര​ക്ക​ര​യി​ൽ എ​ട്ടാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.അ​ള്‍​ട്രാ വ​യ​ല​റ്റ് സൂ​ചി​ക ആ​റു​മു​ത​ൽ ഏ​ഴു​വ​രെ‌​യെ​ങ്കി​ൽ യെ​ല്ലോ അ​ല​ർ​ട്ടും എ​ട്ടു മു​ത​ല്‍ പ​ത്തു​വ​രെ​യെ​ങ്കി​ല്‍ ഓ​റ​ഞ്ച് അ​ല​ർ​ട്ടും 11നു ​മു​ക​ളി​ലേ​ക്കാ​ണെ​ങ്കി​ൽ റെ​ഡ് അ​ല​ർ​ട്ടു​മാ​ണ് ന​ല്‍​കു​ക.ഇ​തു​പ്ര​കാ​രം കൊ​ട്ടാ​ര​ക്ക​ര​യി​ൽ മാ​ത്ര​മാ​ണ് ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ടു​ള്ള​ത്. അ​തേ​സ​മ​യം, മൂ​ന്നാ​ര്‍ (ഏ​ഴ്), ച​ങ്ങ​നാ​ശേ​രി (ഏ​ഴ്), ചെ​ങ്ങ​ന്നൂ​ർ (ഏ​ഴ്), പൊ​ന്നാ​നി (ഏ​ഴ്), തൃ​ത്താ​ല (ആ​റ്), കോ​ന്നി (ആ​റ്) എ​ന്നി​വി​ട​ങ്ങ​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.തു​ട​ർ​ച്ച​യാ​യി കൂ​ടു​ത​ൽ സ​മ​യം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ ശ​രീ​ര​ത്തി​ൽ ഏ​ൽ​ക്കു​ന്ന​ത് സൂ​ര്യാ​ത​പ​ത്തി​നും ത്വ​ക്ക് രോ​ഗ​ങ്ങ​ൾ​ക്കും നേ​ത്ര​രോ​ഗ​ങ്ങ​ൾ​ക്കും മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യേ​ക്കാം.പൊ​തു​ജ​ന​ങ്ങ​ൾ സു​ര​ക്ഷാ​മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!