കൊച്ചി: സംസ്ഥാനത്ത് നാലുദിവസത്തെ കുതിപ്പിനു ശേഷം സ്വര്‍ണവിലയിൽ ഇടിവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,000 രൂപയിലും പവന് 64,000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില 50 രൂപ താഴ്ന്ന് 6,585 രൂപയിലുമെത്തി.ഫെബ്രുവരി 25 ന് സ്വർണവില പവന് 64,600 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ എത്തിയിരുന്നു. തുടർന്ന് വില കുറയുന്നതാണ് ദൃശ്യമായത്. ഈമാസത്തിന്റെ തുടക്കത്തിൽ രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം മൂന്നിനാണ് വീണ്ടും ഉയരാൻ തുടങ്ങിയത്. അന്ന് 120 രൂപയും നാലിന് 560 രൂപയും അഞ്ചിന് 320 രൂപയും ആറിന് 80 രൂപയും ഉയർന്നു. നാലുദിവസം കൊണ്ട് ആയിരത്തിലേറെ രൂപ വർധിച്ച ശേഷമാണ് ഇന്നു താഴേക്കിറങ്ങിയത്.