തൃശൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ മേല്‍പ്പത്തൂർ ഓഡിറ്റോറിയം, ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം എന്നിവയുടെ ബുക്കിങ് ഓണ്‍ലൈനാകുന്നു.ഇനി മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട. ദേവസ്വം കമ്മീഷണറുടെ നിർദ്ദേശ പ്രകാരമാണ് ഭരണ സമിതി യോഗം ഇക്കാര്യം തീരുമാനിച്ചത്.
മേല്‍പ്പത്തൂർ ഓഡിറ്റേറിയത്തിനു 5,000 രൂപയും ജിഎസ്ടിയും ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനു 3,500 രൂപയും ജിഎസ്ടിയും എന്നിങ്ങനെയാണ് നിരക്ക്. 60 ദിവസം മുൻപ് മാത്രമേ ബുക്കിങ് സ്വീകരിക്കു. ഒരു ദിവസം പത്ത് സ്ലോട്ടുകളാണ് അനുവദിക്കുക.