താപനില ഉയരും: തൃശൂരും 
പാലക്കാട്ടും 
38 ഡി​ഗ്രിവരെ ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്

തിരുവനന്തപുരം : ബുധനാഴ്ച രണ്ട് ജില്ലയിൽ താപനില 38 ഡി​ഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. തൃശൂരും പാലക്കാടുമാണ് 38 ഡി​ഗ്രിവരെ ചൂട് കൂടുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരത്തും ആലപ്പുഴയിലും 36 ‍ഡി​ഗ്രിവരെയും ഉയരാൻ സാധ്യതയുണ്ട്.ചൊവ്വാഴ്ച പാലക്കാട്‌, പത്തനംതിട്ട, തൃശൂർ ജില്ലകളിലാണ് ഉയർന്ന ചൂട് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!