സംസ്ഥാന ടെലിവിഷൻ 
അവാർഡ് ദാനം നാളെ

തിരുവനന്തപുരം : 2022, 2023 വർഷങ്ങളിലെ ടെലിവിഷൻ അവാർഡുകളുടെയും 2022ലെ ടെലിവിഷൻ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡിന്റെയും സമർപ്പണം നാളെ   മന്ത്രി സജി ചെറിയാൻ നിർവഹിക്കും. വൈകിട്ട് 5.30ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. 104 പേർ അവാർഡുകൾ ഏറ്റുവാങ്ങും. 2022ലെ ടെലിവിഷൻ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് ദൂരദർശൻ മുൻ പ്രോഗ്രാം ഡയറക്ടർ ബൈജു ചന്ദ്രൻ ഏറ്റുവാങ്ങും. 2022ലെ ടെലിവിഷൻ അവാർഡുകൾ 49 പേരും 2023ലെ അവാർഡുകൾ 54 പേരും ഏറ്റുവാങ്ങും. അതുൽ നറുകര നയിക്കുന്ന “ഫോക് ഗ്രാഫർ ലൈവ്’ സംഗീതപരിപാടി ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!