
എരുമേലി :വർധിച്ചു വരുന്ന വന്യമൃഗ ഭീഷണി തടയാൻ വനം വകുപ്പിന്റെ അടിയന്തിര ഇടപെടൽ അത്യാവശ്യമാണെന്ന് സി പി ഐ സംസ്ഥാന കൌൺസിൽ അംഗം ഇ എസ് ബിജിമോൾ എക്സ് എം എൽ എ .എരുമേലിയിൽ വനം വകുപ്പ് റേഞ്ച് ഓഫീസിലേക്ക് സി പി ഐ മുണ്ടക്കയം മേഖല കമ്മിറ്റി നടത്തിയ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിജിമോൾ .50 എൽ പരം മനുഷ്യജീവനുകൾ വന്യജീവി ആക്രമണത്തിൽ നഷ്ടപ്പെട്ടു ,നിരവധിപ്പേർ ശയ്യാവലമ്പികളായി ,അംഗവൈകല്യം സംഭവിച്ചവർ ,വീട് നഷ്ടപ്പെട്ടവർ ,നാട്ടുനനച്ചുവളർത്തിയ കൃഷി ഭൂമി ഏക്കറുകണക്കിന് ഉപയോഗസൂന്യമായവർ ,,,ഇങ്ങനെ കർഷകരുടെ വേദനകൾ എങ്ങും ഉയരുകയാണ് .സർക്കാരും വനം വകുപ്പും ഉണർന്നു പ്രവർത്തിക്കണമെന്നും ഇ എസ് ബിജിമോൾ അഭിപ്രായപ്പെട്ടു .സി പി ഐ ജില്ലാ കൌൺസിൽ അംഗം വി ജെ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു . സിപ് ഐ നേതാക്കളായ ഓ പി എ സലാം ,ശുബേഷ് സുധാകരൻ കെ ടി പ്രമദ് ,ടി കെ ശിവൻ ,വി പി സുഗതൻ ,അനുശ്രീ സാബു ഉൾപ്പെടെയുള്ളവർ പ്രസംഗിച്ചു .