റവ. ഡോ. കുര്യൻ താമരശ്ശേരി കാഞ്ഞിരപ്പള്ളി കത്തീഡ്രൽ വികാരി

രൂപതാ വികാരി ജനറാളും ചാൻസലറുമായിരുന്ന റവ. ഡോ. കുര്യൻ താമരശ്ശേരിയെ
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കത്തീഡ്രൽ വികാരിയും മേജർ ആർക്കി
എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളി ആർച്ച്
പ്രീസ്റ്റുമായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിയമിച്ചു.
കത്തീഡ്രൽ വികാരിയായിരുന്ന റവ. ഫാ. വർഗ്ഗീസ് പരിന്തിരിക്കൽ ചെങ്ങളം സെന്റ്
ആന്റണീസ് പള്ളി വികാരിയായി നിയമിതനായതിനെ തുടർന്നാണ് റവ. ഡോ . കുര്യൻ
താമരശ്ശേരി കത്തീഡ്രൽ വികാരിയും ആർച്ച് പ്രീസ്റ്റുമായി ഇന്ന് (ബുധൻ,
ഫെബ്രുവരി 19) ചുമതലയേൽക്കുന്നത്.റോമിലെ പൊന്തിഫിക്കൽ ഓറിയൻറൽ
ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സഭാ നിയമത്തിൽ ഡോക്ടറേറ്റ്
പൂർത്തിയാക്കിയെത്തിയ റവ. ഡോ . കുര്യൻ താമരശ്ശേരി 2007 – മുതൽ
കാഞ്ഞിരപ്പള്ളി രൂപതാ കൂരിയയിൽ  മാർ മാത്യു അറയ്ക്കൽ പിതാവിന്റെ
സെക്രട്ടറി, വൈസ് ചാൻസലർ, ജുഡീഷ്യൽ വികാർ,രൂപതാ ട്രിബ്യൂണൽ ജഡ്ജ്, ഡിഫൻഡർ ഓഫ് ബോണ്ട് , സീറോ മലബാർ എക്യുമെനിക്കൽ സിനഡൽ കമ്മീഷൻ സെക്രട്ടറി, ചാൻസിലർ, വികാരി ജനറാൾ തുടങ്ങിയ ശുശ്രൂഷകൾ വ്യത്യസ്ത കാലഘട്ടങ്ങളിലായി നിർവഹിച്ചു. പുഞ്ചവയൽ ഇടവകയിൽ താമരശ്ശേരി പരേതരായ കുര്യൻ – ഏലിയാമ്മ ദമ്പതികളുടെ
മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!