കോട്ടയം: ജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനോട് ചേർന്ന്
പൊതുജനങ്ങൾക്കായി നിർമിച്ച പുതിയ കംഫർട്ട് സ്റ്റേഷൻ ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് കെ.വി. ബിന്ദു തുറന്നു കൊടുത്തു. ജില്ലാ പഞ്ചായത്ത്
കെട്ടിടത്തിനു മുൻവശം ടൂ വീലർ പാർക്കിങ് ഷെഡിനടുത്താണ് പുതിയ കംഫർട്ട്
സ്റ്റേഷൻ. കളക്‌ട്രേറ്റിലുൾപ്പെടെ വിവിധ ആവശ്യങ്ങൾക്കെത്തുന്ന
പൊതുജനങ്ങൾക്ക് ശുചിമുറി സൗകര്യം കുറവാണെന്ന പരാതിക്ക് ഇതോടെ പരിഹാരമാകും. 10
ലക്ഷം രൂപ ചെലവഴിച്ചാണ് കംഫർട്ട് സ്റ്റേഷൻ പണിതത്. ഐ.എസ്.ഒ.
സർട്ടിഫിക്കേഷന്റെ ഭാഗമായി 50 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്ത്
മന്ദിരത്തിൽ ഓഫീസ് മുറികളടക്കമുള്ളവയുടെ നവീകരണവും നടത്തിയിരുന്നു.
കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ ഫീഡിങ് റൂമും ഒരുക്കിയിട്ടുണ്ട്.വൈസ്
പ്രസിഡന്റ് ജോസ് പുത്തൻകാലാ, സ്ഥിരം സമിതി അധ്യക്ഷരായ പി.എസ്. പുഷ്പമണി,
പി.എം. മാത്യു, മഞ്ജു സുജിത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമല ജിമ്മി,
ഹേമലത പ്രേം സാഗർ, ജോസ്‌മോൻ മുണ്ടയ്ക്കൽ, പി.ആർ. അനുപമ, പി.കെ. വൈശാഖ്,
സെക്രട്ടറി പി.എസ്. ഷിനോ എന്നിവർ പങ്കെടുത്തുഫോട്ടോ ക്യാപ്ഷൻജില്ലാ
പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനോട് ചേർന്ന് പൊതുജനങ്ങൾക്കായി നിർമിച്ച
കംഫർട്ട് സ്റ്റേഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു തുറന്നു
കൊടുത്തപ്പോൾ. വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, സ്ഥിരം സമിതി അധ്യക്ഷരായ
പി.എസ്. പുഷ്പമണി, പി.എം. മാത്യു, മഞ്ജു സുജിത്ത്, ജില്ലാ പഞ്ചായത്ത്
അംഗങ്ങളായ നിർമ്മല ജിമ്മി, ഹേമലത പ്രേംസാഗർ, ജോസ് മോൻ മുണ്ടയ്ക്കൽ, പി.ആർ.
അനുപമ, പി.കെ. വൈശാഖ്, സെക്രട്ടറി പി.എസ്. ഷിനോ എന്നിവർ സമീപം.
