വോട്ടവകാശം ജനാധിപത്യത്തിന്റെ ആണിക്കല്ല്: ജില്ലാ കളക്ടർ

കോട്ടയം: ഭരണഘടന നൽകുന്ന സ്വതന്ത്ര്യം നമുക്ക് പൂർണമായ രീതിയിൽ അനുഭവിക്കാൻ
കഴിയുന്നത് സമ്പൂർണ ജനാധിപത്യ വ്യവസ്ഥയുള്ളതുകൊണ്ടാണെന്ന് ജില്ലാ കളക്ടർ
ജോൺ വി. സാമുവൽ പറഞ്ഞു.  ദേശീയ വോട്ടർ ദിനാചരണത്തിന്റെ ജില്ലാ തല പരിപാടികൾ
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ പ്രക്രിയയുടെ ആണിക്കല്ലാണ്
വോട്ടവകാശമെന്നും  അദ്ദേഹം പറഞ്ഞു.ഒളശയിലെ കാഴ്ചപരിമിതർക്കായുള്ള
വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ കളക്ടർ സമ്മദിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മികച്ച സേവനം നടത്തിയ
ഉദ്യോഗസ്ഥർക്കും വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്കും കളക്ടർ
മെമന്റോ, സർട്ടിഫിക്കറ്റ്, ക്യാഷ് പ്രൈസ് എന്നിവ വിതരണം ചെയ്തു.
പരിപാടിയുടെ അവതാരകയായിരുന്ന ഒളശ സ്‌കൂളിലെ അനീഷമോളെ വോട്ടർ പട്ടികയിൽ
ചേർത്തു കൊണ്ട് പുതിയ വോട്ടർമാരെ ചേർക്കുന്ന പരിപാടിയും ജില്ലാ കളക്ടർ
ഉദ്ഘാടനം ചെയ്തു.സബ് കളക്ടർ ഡി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പുഞ്ച
സ്പഷ്യൽ ഓഫീസർ എം. അമൽ മഹേശ്വർ, ഡെപ്യൂട്ടി കളക്ടർ ( ഇലക്ഷൻ) ജിയോ ടി.
മനോജ്, കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാർ, ഒളശ്ശ സ്‌കൂൾ പ്രഥമാധ്യാപിക
എസ്. ശ്രീലത കുമാരി, ഇലക്ഷൻ ലിറ്ററസി ക്ലബ്ബ് ജില്ലാ കോർഡിനേറ്റർമാരായ ഡോ.
വിപിൻ വർഗീസ്, ടി.j സത്യൻ, ഇലക്ഷൻ വിഭാഗം ജൂനിയർ സൂപ്രണ്ട് പി.അജിത് കുമാർ
എന്നിവർ പ്രസംഗിച്ചു.ഒളശ്ശ കാഴ്ചപരിമിതർക്കായുള്ള സ്‌കൂളിലെ വിദ്യാർഥികൾ
വിവിധ കലാപരിപടികൾ അവതരിപ്പിച്ചു.ഫോട്ടോക്യാപ്ഷൻ:ഒളശ്ശ
കാഴ്ചപരിമിതർക്കായുള്ള വിദ്യാലയത്തിൽ നടന്ന ദേശീയ സമ്മതിദാന ദിനാചരണം
ജില്ലാതല പരിപാടികൾ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്യുന്നു.
ഡെപ്യൂട്ടി കളക്ടർ ( ഇലക്ഷൻ) ജിയോ ടി. മനോജ്, സബ്കളക്ടർ ഡി. രഞ്ജിത്ത്,
തഹസിൽദാർ എസ്.എൻ. അനിൽകുമാർ തുടങ്ങിയവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!