എസ് ഐ എം എസ് ഗോപകുമാറിന് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ, കൊടുങ്ങൂർ സ്വദേശി

കോട്ടയം :സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ കൊടുങ്ങൂർ സ്വദേശി എസ് ഐ എം എസ് ഗോപകുമാറിന് ലഭിച്ചു .വാഴൂർ കൊടുങ്ങൂർ നന്ദനം വീട്ടിൽ  പരേതനായ പി കെ ശ്രീധരൻ നായർ( മുൻ ഹെഡ്മാസ്റ്റർ, ഗവൺമെൻറ് എൽ പി സ്കൂൾ, തേക്കാനം, വാഴൂർ. പരേതയായ വി ആർ രാജമ്മയുടെയും മകനായ ഗോപകുമാർ കേരള ആർമഡ് പോലീസ്  അഞ്ചാം ബെറ്റാലിയനിൽ 1993  ജനുവരി മാസം ഒന്നാം തീയതി  പോലീസ് കോൺസ്റ്റബിൾ  ജോലിയിൽ പ്രവേശിക്കുകയും പരിശീലനത്തിനുശേഷം ബറ്റാലിയനിൽ ജോലിചെയ്ത്  1997- ൽ  കോട്ടയം ജില്ലാ റിസർവ് ക്യാമ്പിലേക്ക് ട്രാൻസ്ഫർ ആവുകയും ചെയ്തിട്ടുള്ളതാണ്. 2001 വർഷം ലോക്കൽ പോലീസിലേക്ക് ട്രാൻസ്ഫറായി കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും, വിവിധ ഓഫീസുകളിലും മികച്ച രീതിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017 – ൽ സ്തുത്യർഹ  സേവനത്തിനുള്ള സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, 2021- ൽ  ബാഡ്ജ് ഓഫ് ഓണർ എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നിന്നും നിയമബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. നിലവിൽ കോട്ടയം ജില്ലാ പോലീസ്
ആസ്ഥാനത്ത് ലീഗൽ സെൽ സബ്ബ് ഇൻസ്പെക്ടർ ആയി സേവനമനുഷ്ഠിച്ചു വരികയാണ്.
കോട്ടയം വാഴൂർ സ്വദേശിയാണ്.ഭാര്യ തുളസി ബി നായർ, ക്വാളിറ്റി കൺട്രോളർ,
കൊട്ടാരം ഫുഡ് ഇൻഡസ്ട്രി, കാഞ്ഞിരപ്പള്ളി,  മക്കൾ  G. നന്ദന(Junior
Architect  Lucid sense, Kottayam)  , രേവന്ത്. G, + 1 വിദ്യാർത്ഥി ,
അരവിന്ദ വിദ്യാമന്ദിരം, പള്ളിക്കത്തോട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!