ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം.തുലാപ്പള്ളി ആലപ്പാട്ട് കവലയിലാണ് അപകടമുണ്ടായത്.
വഴിയരികില്‍ നിന്ന തീര്‍ത്ഥാടകനെയാണ് ബസ് ഇടിച്ചുതറിപ്പിച്ചത്. തുലാപ്പള്ളിയില്‍ കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണംവിട്ട മിനി ബസ് ഇടിച്ച് റോഡരികില്‍ നിന്ന തീര്‍ഥാടകന്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. (ഇന്ന്) ഞായറാഴ്ച വൈകീട്ട്അഞ്ചുമണിയോടെ എരുമേലി-പമ്പ ശബരിമല പാതയിലെ തുലാപ്പള്ളി ആലപ്പാട്ട്
പടിയിലാണ് അപകടം നടന്നത്. പ്ലാപ്പള്ളി വഴിയെത്തിയ മിനി ബസ് ആലപ്പാട്ട്
പടിയിലേക്കുള്ള കുത്തിറക്കം ഇറങ്ങുമ്പോള്‍ നിയന്ത്രണംവിടുകയായിരുന്നു. ഹോട്ടലിന്റെ പാര്‍ക്കിങ് സ്ഥലത്ത് കിടന്ന രണ്ട് കാറുകളിലിടിച്ചശേഷം ബസിന്റെ മുന്‍ഭാഗം താഴ്ചയിലേക്ക് കുത്തിനിന്നു. പമ്പ റോഡ് മുറച്ചുകടന്ന് എതിര്‍വശത്ത് റോഡരികല്‍ നിന്ന ആളിന്റെ ശരീരത്തിലൂടെയാണ് ബസ് കയറിയത്. പരിക്കേറ്റ ബസ് യാത്രക്കാരെ എരുമേലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
