പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജി വിഭാവനം ചെയ്തതുപോലെ ‘എല്ലാവര്‍ക്കും എളുപ്പം നീതി’
ഉറപ്പാക്കുന്നതിനും സുരക്ഷിതമായ ഭാരതം കെട്ടിപ്പടുക്കുന്നതിനുമായി കേന്ദ്ര
ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ചരിത്രപരമായ പരിഷ്‌കാരങ്ങളുടെ
വര്‍ഷമായിരുന്നു 2024. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന പൗരന്മാരുടെ
അവകാശങ്ങള്‍ സുരക്ഷിതമാക്കുന്നതില്‍ ശ്രദ്ധേയമായ പരിഷ്‌കാരങ്ങള്‍ക്കും
അഭൂതപൂര്‍വമായ നേട്ടങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട് മന്ത്രാലയം നിരവധി
പരിവര്‍ത്തനാത്മകമായ തീരുമാനങ്ങള്‍ കൈക്കൊണ്ടു.കൊളോണിയലിസത്തിന്റെ
എല്ലാ അവശിഷ്ടങ്ങളും മായ്ക്കാനുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
ജിയുടെ അഭ്യര്‍ത്ഥന സജീവമായി പിന്തുടരുന്ന മന്ത്രാലയം, കൊളോണിയല്‍
കാലഘട്ടത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പ്രഖ്യാപിച്ച ഇന്ത്യന്‍ പീനല്‍
കോഡ്, ക്രിമിനല്‍ നടപടി ചട്ടം, ഇന്ത്യന്‍ തെളിവുനിയമം എന്നിവയ്ക്കുപകരം
ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം
എന്നിവ നടപ്പാക്കാന്‍ തീരുമാനിച്ചു. തദ്ദേശീയമായി രൂപകല്പന ചെയ്ത
ക്രിമിനല്‍ നിയമങ്ങള്‍ പുരാതന ഇന്ത്യന്‍ ഗ്രന്ഥങ്ങളില്‍ ലഭ്യമായ ഇന്ത്യന്‍
നിയമശാസ്ത്രത്തില്‍ നിന്ന് ധാരാളമായി എടുക്കുകയും സ്വാതന്ത്ര്യാനന്തരം
ആദ്യമായി ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ കേന്ദ്രബിന്ദുവായി നീതി
ഉറപ്പാക്കുക എന്നതു പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. പുതിയ നിയമങ്ങള്‍ 2024
ജൂലൈ ഒന്നിനു പ്രാബല്യത്തില്‍ വന്നു.അത്
മാത്രമായിരുന്നില്ല. സുരക്ഷ, സ്ത്രീകളുടെ അവകാശങ്ങള്‍,
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ ഉള്‍ച്ചേര്‍ക്കല്‍, മഹത്തായ ഒരു
പുതിയ യുഗത്തിലേക്ക് ഭാരതത്തിന്റെ പ്രയാണം എന്നിവ ഉള്‍പ്പെടെ വലിയ
മാറ്റങ്ങളിലേക്കു നയിക്കുന്ന തീരുമാനങ്ങളുടെ ഒരു പരമ്പരയ്ക്കു തന്നെ
ആഭ്യന്തര മന്ത്രാലയം തുടക്കമിട്ടു.അവയില്‍ ചിലത്:നാഴികക്കല്ലായി മാറുന്ന നിയമനിര്‍മ്മാണത്തിലൂടെ പൗരന്മാരെ ശാക്തീകരിക്കുക: നീതി, പൗരത്വം, സാമൂഹിക തുല്യതമൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ (മൂന്ന്
പുതിയ ക്രിമിനല്‍ നിയമങ്ങള്‍-ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ
സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവ 2024 ജൂലൈ 1-ന് നിലവില്‍ വന്നു.
കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍
പുതിയ നിയമങ്ങളുടെ നേട്ടങ്ങള്‍ വിശദീകരിച്ചു.നമ്മുടെ നിയമവ്യവസ്ഥയിലെ
കൊളോണിയലിസത്തിന്റെ എല്ലാ അവശിഷ്ടങ്ങളും മായ്ക്കാനുള്ള പ്രധാനമന്ത്രി ശ്രീ
നരേന്ദ്ര മോദി ജിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് മൂന്ന് പുതിയ ക്രിമിനല്‍
നിയമങ്ങള്‍ അവതരിപ്പിച്ചത്. ഈ നിയമങ്ങള്‍ നമ്മുടെ ക്രിമിനല്‍ നീതിന്യായ
വ്യവസ്ഥയെ നമ്മുടെ പഴക്കമുള്ള നിയമശാസ്ത്ര തത്വങ്ങളുടെ തൂണുകളില്‍
ഉറപ്പിക്കുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജി ഈ നിയമങ്ങള്‍
പൂര്‍ണമായി നടപ്പാക്കുന്നതു ചണ്ഡിഗഡിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. 2025
മാര്‍ച്ച് 31-ന് മുമ്പ് ഈ നിയമങ്ങള്‍ പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ ഹരിയാന
സംസ്ഥാനം പ്രതിജ്ഞാബദ്ധമാണ്. അതേ ദിശയില്‍ മുന്നേറി, ഉത്തരാഖണ്ഡും മറ്റ്
സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കഴിയുന്നതും നേരത്തെ തന്നെ ഇത്
പൂര്‍ണ്ണമായും നടപ്പിലാക്കും.പുതിയ
നിയമങ്ങള്‍ നീതിയെ അടിസ്ഥാനമാക്കിയുള്ളതും ഇരകളെ
കേന്ദ്രീകരിച്ചുള്ളതുമാണ്. പുതിയ നിയമങ്ങളില്‍ ശിക്ഷയ്ക്ക് പകരം നീതിക്കാണ്
മുന്‍ഗണന. വേഗത്തിലുള്ള വിചാരണയും വേഗത്തിലുള്ള നീതിയും
ഉറപ്പാക്കുന്നതിലൂടെ ഇത് കാലതാമസം ഇല്ലാതെയാക്കുന്നു. ഈ പുതിയ നിയമങ്ങള്‍
ലോകത്തിലെ ഏറ്റവും വലിയ പരിഷ്‌കാരമായി മാറും. അവ രാജ്യത്തിന്റെ ക്രിമിനല്‍
നീതിന്യായ വ്യവസ്ഥയെ ഏറ്റവും ആധുനികമാക്കുകയും ശിക്ഷാ നിരക്ക് ഗണ്യമായി
വര്‍ദ്ധിപ്പിക്കുകയും ചെയ്യും.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ
കുറ്റകൃത്യങ്ങള്‍ തടയുന്നതിനാണ് പുതിയ നിയമങ്ങളില്‍ മുന്‍ഗണന.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ പുതിയ അധ്യായം
ചേര്‍ത്തുകൊണ്ട് അവയെ കൂടുതല്‍ ഫലപ്രദമാക്കി.ഇരകളുടെ അവകാശ സംരക്ഷണവും
പുതിയ നിയമങ്ങളിലൂടെ ഉറപ്പാക്കിയിട്ടുണ്ട്. പുതിയ നിയമങ്ങള്‍
സാങ്കേതികവിദ്യ സ്വീകരിക്കുക മാത്രമല്ല, അടുത്ത 50 വര്‍ഷത്തിനുള്ളില്‍
മനുഷ്യരാശിയെ സ്വാധീനിച്ചേക്കാവുന്ന സാങ്കേതിക മാറ്റങ്ങളുമായി
പൊരുത്തപ്പെടാന്‍ കഴിയുന്ന തരത്തില്‍ അത് ഉള്‍ക്കൊള്ളിക്കുകയും
ചെയ്തിട്ടുണ്ട്.ഈ നിയമങ്ങള്‍ തടസ്സങ്ങളില്ലാതെ നടപ്പിലാക്കുന്നത്
ഉറപ്പാക്കാനായി ആഭ്യന്തര മന്ത്രാലയം ചണ്ഡീഗഢില്‍ മൂന്ന് പുതിയ ക്രിമിനല്‍
നിയമങ്ങള്‍ക്കായി ഇ-സാക്ഷ്യ, ന്യായ സേതു, ന്യായ ശ്രുതി, ഇ-സമ്മണ്‍ ആപ്പ്
എന്നിവ പുറത്തിറക്കി.ഇ-സാക്ഷ്യ,
ഇ-സമ്മണ്‍, ന്യായ സേതു, ന്യായ ശ്രുതി ആപ്പുകള്‍ എന്നിവ സമയബന്ധിതവും
സുതാര്യവുമായ നീതി ലഭ്യമാക്കുന്നതില്‍ നമ്മുടെ ക്രിമിനല്‍ നീതിന്യായ
വ്യവസ്ഥയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കും. ഇ-സാക്ഷ്യക്കു് കീഴില്‍,
വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി, സാക്ഷ്യപത്രങ്ങള്‍ എന്നിവ ഇ-എവിഡന്‍സ്
സെര്‍വറില്‍ സംരക്ഷിക്കപ്പെടും. അത് കോടതികളില്‍ ഉടനടി ലഭ്യമാകും.ഇ-സമ്മണ്‍
പ്രകാരം, സമന്‍സ് കോടതിയില്‍ നിന്ന് പോലീസ് സ്റ്റേഷനിലേക്കും
ഉദ്ദേശിക്കുന്ന വ്യക്തികള്‍ക്കും ഇലക്ട്രോണിക് ആയി അയയ്ക്കും. പോലീസ്,
മെഡിക്കല്‍, ഫോറന്‍സിക്, പ്രോസിക്യൂഷന്‍, ജയിലുകള്‍ എന്നിവ നീതി സേതു
ഡാഷ്ബോര്‍ഡില്‍ പരസ്പരം ബന്ധിതമാണ്. ഇത് അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ
വിവരങ്ങളും ഒറ്റ ക്ലിക്കില്‍ പോലീസിന് നല്‍കും.ന്യായ ശ്രുതി വഴി,
വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കോടതിക്ക് സാക്ഷികളെ വിസ്തരിക്കാന്‍ കഴിയും.
ഇത് സമയവും പണവും ലാഭിക്കാനും കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും
സഹായകമാകും.സി.എ.എനമ്മുടെ
ഭരണഘടനയുടെ നിര്‍മ്മാതാക്കളുടെ അഭിലാഷങ്ങള്‍ നിറവേറ്റിക്കൊണ്ട്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജി പൗരത്വ ഭേദഗതി നിയമം പ്രഖ്യാപിച്ചു,
അതിന്റെ നിയമങ്ങള്‍ 2024 മാര്‍ച്ച് 11-ന് വിജ്ഞാപനം ചെയ്തു. പൗരത്വ ഭേദഗതി
നിയമം പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള
പീഡിപ്പിക്കപ്പെടുന്ന ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാര്‍സി, ക്രിസ്ത്യന്‍
സമുദായങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നു.പൗരത്വ (ഭേദഗതി)
ചട്ടങ്ങള്‍, 2024 വിജ്ഞാപനം ചെയ്തു. സിഎഎ നിയമങ്ങള്‍, 2024ന്റെ
വിജ്ഞാപനത്തിനുശേഷം പൗരത്വ സര്‍ട്ടിഫിക്കറ്റുകളുടെ ആദ്യ സെറ്റ് വിതരണം
ചെയ്തു.ജമ്മു കശ്മീരിന് സാമൂഹിക സമത്വംജമ്മു
കശ്മീരിലെ സമാധാനമാണ് മോദി ഗവണ്‍മെന്റ് മുന്‍ഗണന കല്‍പിച്ചുവരുന്നു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ കാഴ്ചപ്പാടനുസരിച്ച് ജമ്മു
കാശ്മീരിന്റെ ഭരണത്തിന്റെയും സമൂഹത്തിന്റെയും കേന്ദ്രസ്ഥാനത്തു സമാധാനം,
സമത്വം, നീതി എന്നിവ പ്രതിഷ്ഠിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം നിരവധി
നടപടികള്‍ സ്വീകരിച്ചു.ഈ വിശാല വീക്ഷണമനുസരിച്ച് പഹാരി വംശീയ വിഭാഗം,
പദാരി ഗോത്രങ്ങള്‍, കോലി, ഗദ്ദ ബ്രാഹ്‌മണര്‍ എന്നിവരെ ശാക്തീകരിക്കാന്‍
ലക്ഷ്യമിട്ടുള്ള ചരിത്രപരമായ ബില്ലായ 2024 ലെ ഭരണഘടന (ജമ്മു-കശ്മീര്‍)
പട്ടികവര്‍ഗ ഉത്തരവ് (ഭേദഗതി) ബില്‍ പാര്‍ലമെന്റ് പാസാക്കി.ലഹരിമരുന്നിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്: ലഹരി-ഭീകര കൂട്ടായ്മയെ തകര്‍ക്കുന്നുലഹരിമരുന്നു
വിമുക്ത ഭാരതം എന്ന പ്രധാനമന്ത്രി മോദി ജിയുടെ കാഴ്ചപ്പാട് പിന്തുടരുന്ന
ഏജന്‍സികള്‍, രാജ്യത്ത് ഏറ്റവും വലിയ അളവു വിദേശ ലഹരിമരുന്ന്
പിടിച്ചെടുക്കുന്നതില്‍ വലിയ വിജയം നേടി.ലഹരിമരുന്നു ഭീഷണിയെയും
കുറ്റകൃത്യം ചെയ്യുന്നവരെയും തുരത്താനുള്ള ദൗത്യത്തില്‍ ആഭ്യന്തര
മന്ത്രാലയം ഗവണ്‍മെന്റ് സംവിധാനങ്ങള്‍ ഒന്നാകെയെന്ന സമീപനത്തോടെയാണ്
നീങ്ങുന്നത്.എന്‍സിബിയും നാവികസേനയും ഗുജറാത്ത് പോലീസും സംയുക്തമായി നടത്തിയ നീക്കത്തില്‍ 3132 കിലോഗ്രാം ലഹരിമരുന്ന് പിടികൂടി.അന്താരാഷ്ട്ര
ലഹരിമരുന്ന് കടത്ത് സംഘത്തെ സുരക്ഷാ ഏജന്‍സികള്‍ പിടികൂടി, ഗുജറാത്തില്‍
700 കിലോയിലധികം നിരോധിത മെതാംഫെറ്റാമൈന്‍ പിടിച്ചെടുത്തു. ന്യൂഡല്‍ഹിയില്‍
82.53 കിലോഗ്രാം ഹൈഗ്രേഡ് കൊക്കെയ്ന്‍ എന്‍സിബി പിടിച്ചെടുത്തു.ഡല്‍ഹിയിലെ
ഒരു കൊറിയര്‍ സെന്ററില്‍ നിന്ന് വന്‍തോതില്‍ ലഹരിമരുന്ന്
പിടികൂടിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ഏകദേശം 900 കോടി രൂപ
വിലമതിക്കുന്ന വന്‍ ലഹരിമരുന്ന് ശേഖരം കണ്ടെത്തി.2024ല്‍ ആഴക്കടലില്‍ നിന്ന് 4,134 കിലോഗ്രാം ലഹരിമരുന്നും ഏജന്‍സികള്‍ പിടിച്ചെടുത്തു.ന്യൂഡല്‍ഹിയില്‍ നാഷണല്‍ നാര്‍ക്കോട്ടിക് ഹെല്‍പ്പ് ലൈന്‍ ‘മനസ്’ ആരംഭിച്ചു.സമവായം വടക്കുകിഴക്കന്‍ മേഖലയിലെ ഭിന്നത അവസാനിപ്പിക്കുന്നുഅഭൂതപൂര്‍വമായ
വിജയത്തോടെ സമാധാനത്തിന്റെ യുഗത്തിന് തുടക്കമിടാനുള്ള ശ്രമത്തില്‍
വടക്കുകിഴക്കന്‍ മേഖലയില്‍ ഐക്യത്തിന്റെ പാലങ്ങള്‍ പണിയാനുള്ള പാതയാണ് മോദി
ഗവണ്‍മെന്റ് സ്വീകരിച്ചത്.കേന്ദ്ര ഗവണ്‍മെന്റ്ും ത്രിപുര ഗവണ്‍മെന്റും
ഇന്‍ഡിജിനസ് പ്രോഗ്രസീവ് റീജിയണല്‍ അലയന്‍സ്/ടിപ്രയും ആഭ്യന്തര
മന്ത്രിയുടെ സാന്നിധ്യത്തില്‍ ഒരു ത്രികക്ഷി കരാര്‍ ഒപ്പുവച്ചു.ഭീകരതയ്ക്കെതിരായ വിജയം: സുരക്ഷാ സംവിധാനം സജ്ജീകരിക്കുന്നുഭീകര
രഹിത ഭാരതം കെട്ടിപ്പടുക്കുക എന്നത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
ജിയുടെ വീക്ഷണമാണ്. ശ്രീ അമിത് ഷായുടെ നേതൃത്വത്തില്‍ ആഭ്യന്തര മന്ത്രാലയം
ഭീകരതയ്ക്കെതിരെ സന്ധിയില്ലാത്ത സമീപനത്തിലൂടെ ഈ ലക്ഷ്യം
കൈവരിക്കുന്നതിലേക്ക് നീങ്ങുകയാണ്.ഈ പദ്ധതിയനുസരിച്ചാണ്
ഹിസ്ബുത്തഹ്രീറിനെ യുഎപിഎ പ്രകാരം തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചത്.
ഗോള്‍ഡി ബ്രാറിനെയും ഖാസിം ഗുജ്ജാറിനെയും തീവ്രവാദികളായി പ്രഖ്യാപിച്ചു.ഒമ്പത് സംഘടനകളെ നിയമവിരുദ്ധ സംഘടനകളായി പ്രഖ്യാപിക്കുകയും ചെയ്തു.സുരക്ഷിത ഭാരതം: ഡിജിറ്റല്‍ പ്രതിരോധം ശക്തിപ്പെടുത്തുകയും ഫോറന്‍സിക് വൈദഗ്ധ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നുസാങ്കേതികവിദ്യയുടെ
കരുത്ത് ഉപയോഗിച്ച് നിയമപരവും അന്വേഷണാത്മകവുമായ ശേഷികളുടെ കരുത്തിനെ
മാനിച്ചുകൊണ്ട് മോദി ഗവണ്‍മെന്റ് ഭാരതത്തെയും അതിന്റെ പൗരന്മാരെയും
കുറ്റകൃത്യങ്ങളില്‍ നിന്ന് സുരക്ഷിതമാക്കുന്നു.’നാഷണല്‍ ഫോറന്‍സിക് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ഹാന്‍സ്‌മെന്റ് സ്‌കീം’ (എന്‍എഫ്‌ഐഇഎസ്) മന്ത്രിസഭ അംഗീകരിച്ചു.കാമ്പസുകള്‍, ലാബുകള്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി 2254.43 കോടി രൂപയുടെ സാമ്പത്തിക വിഹിതം.തെളിവുകളുടെ
ശാസ്ത്രീയവും സമയോചിതവുമായ ഫോറന്‍സിക് പരിശോധനയെ അടിസ്ഥാനമാക്കി ഫലപ്രദവും
കാര്യക്ഷമവുമായ ക്രിമിനല്‍ നീതിന്യായ സംവിധാനം ഏര്‍പ്പെടുത്താന്‍ ഇന്ത്യാ
ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്.നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ (എന്‍എഫ്എസ്യു) കാമ്പസുകള്‍ രാജ്യത്ത് സ്ഥാപിക്കല്‍.രാജ്യത്ത് കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറികള്‍ സ്ഥാപിക്കല്‍.