കോട്ടയം : തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 2025 മാര്‍ച്ച് 14, 15, 16 തീയതികളില്‍ കോട്ടയത്ത് നടക്കുന്ന അരവിന്ദം ദേശീയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2025 ജനുവരി 21 വരെ നീട്ടിയതായ് സംഘാടകര്‍ അറിയിച്ചു. 2024 ഡിസംബര്‍ 30 ആയിരുന്നു സമര്‍പ്പിക്കാനുള്ള അവസാന തീയതി. എന്നിരുന്നാലും, ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മത്സരത്തിന്റെ നോട്ടിഫിക്കേഷന്‍ വൈകിയാണ് എത്തിയത് എന്ന കാരണത്താല്‍, ചില ഷോര്‍ട്ട് ഫിലിം നിര്‍മ്മാതാക്കള്‍ തങ്ങളുടെ എന്‍ട്രികള്‍ സമര്‍പ്പിക്കാന്‍ അധിക സമയം അഭ്യര്‍ത്ഥിച്ചു. കൂടാതെ, പ്രശസ്ത സംവിധായകന്‍ ജി. അരവിന്ദന്റെ 90-ാം ജന്മദിനം 2025 ജനുവരി 21നാണ് എന്നതുകൂടി പരിഗണിച്ചാണ് ഷോട്ട് ഫിലിം സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടാന്‍ ഫെസ്റ്റിവല്‍ കമ്മിറ്റി തീരുമാനിച്ചത്. 30 മിനിറ്റോ അതില്‍ താഴെയോ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമുകള്‍ക്കാണ് മത്സരത്തിന് അര്‍ഹത. പൊതുവിഭാഗം, കാമ്പസ് വിഭാഗം എന്നിങ്ങനെ മത്സരം രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
മികച്ച സിനിമ
മികച്ച നടന്‍
മികച്ച നടി
മികച്ച സംവിധാനം
മികച്ച ഛായാഗ്രഹണം
മികച്ച എഡിറ്റിംഗ്
മികച്ച തിരക്കഥ
അരവിന്ദം നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഷോര്‍ട്ട് ഫിലിം ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച സമ്മാനത്തുകകള്‍ വാഗ്ദാനം ചെയ്യുന്നു.
പൊതുവിഭാഗത്തില്‍, അവാര്‍ഡ് ജേതാക്കള്‍ ഒരോരുത്തര്‍ക്കും 1,00,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും ലഭിക്കും.
കാമ്പസ് വിഭാഗത്തില്‍, അവാര്‍ഡ് ജേതാക്കള്‍ ഓരോരുത്തര്‍ക്കും 50,000 രൂപയും പ്രശസ്തിപത്രവും, ശില്‍പവുംലഭിക്കും.