പുതുവത്സരം: എക്‌സൈസ് കൺട്രോൾ റൂമുകൾ തുറന്നു

കോട്ടയം:  ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ്
ജില്ലയിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക
കൺട്രോൾ റൂമുകൾ തുറന്നു. ജില്ലയിലെ പ്രധാന റോഡുകളിൽ ഹൈവേ പട്രോളിംഗ്
സ്‌ക്വാഡ് 24 മണിക്കൂറും വാഹന പരിശോധന നടത്തും. അടിയന്തര ഘട്ടങ്ങളിൽ
പ്രവർത്തിക്കുന്നതിന് ജില്ലാതലത്തിൽ മേഖല തിരിച്ച് രണ്ട് സ്‌ട്രൈക്കിംഗ്
ഫോഴ്സ് ടീമും സജ്ജമാണ്. റെയിൽവേ സ്‌റ്റേഷൻ, ബസ് സ്റ്റാൻഡ്
ക്രേന്ദീകരിച്ചുള്ള പരിശോധനയും ശക്തമാക്കി. പൊലീസ്, വനംവകുപ്പ്
എന്നിവയുമായി ചേർന്ന് സംയുക്തപരിശോധനയും നടത്തും. അനിഷ്ടസംഭവങ്ങൾ
ഒഴിവാക്കാൻ എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ, വാഹന പരിശോധന, ലൈസൻസ്
സ്ഥാപനങ്ങളുടെ പരിശോധന, സാമ്പിൾ ശേഖരണം എന്നിവ ശക്തിപ്പെടുത്തി.
മദ്യം-മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതി
കൺട്രോൾ റൂം നമ്പരിലേയ്ക്ക് വിളിച്ച് അറിയിക്കാം. എക്‌സൈസ് കൺട്രോൾ റൂം നമ്പരുകൾജില്ലാ കൺട്രോൾ റൂം: 0481 2562211 കോട്ടയം താലൂക്ക്: 0481 2583091 ചങ്ങനാശ്ശേരി താലൂക്ക്: 0481 2422741 വൈക്കം താലൂക്ക്: 04829 231592കാഞ്ഞിരപ്പള്ളി താലൂക്ക്: 04828 221412മീനച്ചിൽ താലൂക്ക്: 04822 212235

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!