കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ 148 ഇടവകകളില്‍ നിന്നായി ഏകദേശം മൂവായിരത്തോളം യുവജനങ്ങൾ സംഗമത്തില്‍ പങ്കെടുക്കും.രാവിലെ 8.30ന് രജിസ്ട്രേഷന് ആരംഭിക്കും. ഒന്‍പതിന് ചെങ്കല്‍ എയ്ഞ്ചല്‍സ് വില്ലേജിലെ കുട്ടികളുടെ മ്യൂസിക് ബാന്റും തുടർന്നു ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും.കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നസ്രാണി യുവശക്തി 2024 മഹാസംഗമം ഉദ്ഘാടനം ചെയ്യും. രൂപത പ്രസിഡന്റ് അലന് എസ്. വെള്ളൂര്‍ അധ്യക്ഷത വഹിക്കും. സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യപ്രഭാഷണം നടത്തും. എസ്എംവൈഎം രൂപത ഡയറക്ടര്‍ ഫാ. തോമസ് നരിപ്പാറയില്‍ ആമുഖപ്രഭാഷണം നടത്തും. 2023 കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് ജേതാവ് വിന്‍സി അലോഷ്യസ്, ഇടുക്കി ജില്ലാ കളക്ടര്‍ വിഗ്നേശ്വരി എന്നിവര്‍ യുവജനങ്ങളോട് സംവദിക്കും. 2024ലെ കുടുംബചിത്രമായ സ്വര്‍ഗം സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന പുതുമുഖ നടി മഞ്ചാടി ജോബിയെ സംഗമത്തില്‍ ആദരിക്കും. ഈ വര്‍ഷം സന്യാസവസ്ത്രങ്ങള്‍ സ്വീകരിച്ച സിസ്റ്റേഴ്സിന് സംഗമത്തിൽ അനുമോദിക്കും.രൂപത ജനറല്‍ സെക്രട്ടറി അലന് പടിഞ്ഞാറേക്കര, എക്സിക്യൂട്ടീവ് ഭാരവാഹികൾ എന്നിവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞു രണ്ടുമുതല്‍ വൈകുന്നേരം നാലുവരെ ചാലക്കുടി ബ്രോ ഹൗസ് അണിയിച്ചൊരുക്കുന്ന ചെണ്ട, വാട്ടര്‍ ഡ്രം, ഡിജെ പ്രോഗ്രാം നടത്തും.പത്രസമ്മേളനത്തിൽ എസ്എംവൈഎം രൂപത ഡയറക്ടര്‍ ഫാ. തോമസ് നരിപ്പാറയില്‍, ആനിമേറ്റര്‍ സിസ്റ്റർ മേബിൾ എസ്എബിഎസ്, റീജന്റ് ബ്രദര്‍ കുര്യന് കാവാലംപുതുപ്പറമ്പില്, പ്രസിഡന്റ് അലന് എസ്. വെള്ളൂര്‍, ജനറല്‍ സെക്രട്ടറി അലന് ജോളി, സോബിന്‍ സാജു, ആൻമരിയ കൊല്ലശേരിൽ എന്നിവർ പങ്കെടുത്തു.
SIGMASLOT : Situs Slot Online Gacor Resmi untuk Pengalaman Menang Terbaik