എല്ലാ മേഖലയിലും സ്ത്രീകളെ സ്വയം പര്യാപ്തരാക്കാനാണ് ഞങ്ങളുടെ ശ്രമം: പ്രധാനമന്ത്രി

റോസ്ഗാർ മേളയുടെ കീഴിൽ കേന്ദ്ര സർക്കാർ വകുപ്പുകളിലും സംഘടനകളിലും പുതുതായി നിയമിതരായ 71,000-ത്തിലധികം പേർക്കുളള നിയമന കത്ത് പ്രധാനമന്ത്രി
ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്തുറോസ്ഗർ
മേളകൾ യുവാക്കളെ ശാക്തീകരിക്കുകയും അവരുടെ കഴിവുകൾ പുറത്തുകൊണ്ടുവരികയും
ചെയ്യുന്നു; പുതുതായി
നിയമിതരായവർക്ക് ആശംസകൾ: പ്രധാനമന്ത്രിഇന്ന് ഇന്ത്യയിലെ യുവാക്കൾ പുതിയ ആത്മവിശ്വാസം നിറഞ്ഞവരാണ്, അവർ എല്ലാ മേഖലകളിലും വിജയിക്കുന്നു: പ്രധാനമന്ത്രിഒരു
പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ പതിറ്റാണ്ടുകളായി ഒരു ആധുനിക വിദ്യാഭ്യാസ
സമ്പ്രദായത്തിൻ്റെ ആവശ്യകത രാജ്യം നേരിടുന്നുണ്ട്, ദേശീയ വിദ്യാഭ്യാസ
നയത്തിലൂടെ രാജ്യം ഇപ്പോൾ ആ ദിശയിലേക്ക് മുന്നേറി: പ്രധാനമന്ത്രിഇന്ന്,
നമ്മുടെ ഗവൺമെന്റിൻ്റെ നയങ്ങളും തീരുമാനങ്ങളും കാരണം, ഗ്രാമീണ ഇന്ത്യയിൽ
പോലും തൊഴിലിനും സ്വയം തൊഴിലിനുമുള്ള പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു,
ധാരാളം യുവാക്കൾക്ക് കാർഷിക മേഖലയിൽ തൊഴിൽ ലഭിച്ചു, അവരുടെ ഇഷ്ടപ്രകാരം
അവർക്ക് ജോലി ചെയ്യാൻ അവസരമുണ്ട്: പ്രധാനമന്ത്രിഎല്ലാ മേഖലയിലും സ്ത്രീകളെ സ്വയം പര്യാപ്തരാക്കാനാണ് ഞങ്ങളുടെ ശ്രമം: പ്രധാനമന്ത്രി ന്യൂഡൽഹി : 2024 ഡിസംബർ 23പ്രധാനമന്ത്രി
ശ്രീ നരേന്ദ്ര മോദി റോസ്ഗർ മേളയെ അഭിസംബോധന ചെയ്യുകയും ഗവൺമെന്റ്
വകുപ്പുകളിലും സംഘടനകളിലും പുതുതായി നിയമിതരായ യുവജനങ്ങൾക്ക്
71,000-ത്തിലധികം നിയമന കത്തുകൾ വീഡിയോ കോൺഫറൻസിലൂടെ വിതരണം ചെയ്യുകയും
ചെയ്തു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് മുൻഗണന നൽകാനുള്ള
പ്രധാനമന്ത്രിയുടെ പ്രതിബദ്ധത റോസ്ഗർ മേള ഉയർത്തിക്കാട്ടുന്നു.
രാഷ്ട്രനിർമ്മാണത്തിനും സ്വയം ശാക്തീകരണത്തിനും സംഭാവന നൽകുന്നതിന്
അർത്ഥവത്തായ അവസരങ്ങൾ നൽകി യുവാക്കളെ ഇത് ശാക്തീകരിക്കും. കുവൈറ്റിൽ
നിന്ന് ഇന്നലെ രാത്രി വൈകി മടങ്ങിയെത്തിയ പ്രധാനമന്ത്രി ഇന്ത്യൻ
യുവാക്കളുമായും പ്രൊഫഷണലുകളുമായും വിപുലമായ ചർച്ചകൾ നടത്തിയതായി
അറിയിച്ചു.  മടങ്ങിയെത്തിയ ശേഷം അദ്ദേഹത്തിന്റെ ആദ്യ പരിപാടി രാജ്യത്തെ
യുവാക്കളോടൊപ്പമാണ് എന്നത് വളരെ സന്തോഷകരമായ യാദൃശ്ചികതയാണ്. “ഇന്ന്
രാജ്യത്തെ ആയിരക്കണക്കിന് യുവാക്കൾക്ക് ഒരു പുതിയ തുടക്കമാണ്. നിങ്ങളുടെ
വർഷങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമായി, വർഷങ്ങളുടെ കഠിനാധ്വാനം ഫലം കണ്ടു.
2024 എന്ന ഈ വർഷം നിങ്ങൾക്ക് പുതിയ സന്തോഷം നൽകുന്നു. നിങ്ങൾക്കും
നിങ്ങളുടെ കുടുംബങ്ങൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു”,
പ്രധാനമന്ത്രി പറഞ്ഞു. റോസ്ഗാർ മേളകൾ പോലുള്ള
സംരംഭങ്ങളിലൂടെ ഇന്ത്യയിലെ യുവപ്രതിഭകളെ പൂർണമായി ഉപയോഗപ്പെടുത്തുന്നതിനാണ്
ഗവൺമെന്റ് മുൻഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കഴിഞ്ഞ 10
വർഷമായി, വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഗവൺമെന്റ് ജോലികൾ
നൽകുന്നതിനുള്ള ഒരു സംഘടിത ശ്രമം നടക്കുന്നുണ്ട്. ഇന്ന് 71,000-ത്തിലധികം
യുവാക്കൾക്ക് അവരുടെ നിയമന കത്തുകൾ കൈമാറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി
എടുത്തുപറഞ്ഞു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 10 ലക്ഷത്തോളം സ്ഥിരം ഗവൺമെന്റ്
ജോലികൾ വാഗ്‌ദാനം ചെയ്‌ത് ശ്രദ്ധേയമായ റെക്കോർഡ് സൃഷ്‌ടിച്ചതായി ശ്രീ മോദി
അടിവരയിട്ടു. ഈ ജോലികൾ സമ്പൂർണ്ണ സുതാര്യതയോടെയാണ് നൽകുന്നത്, പുതിയതായി
ജോലി നേടിയവർ അർപ്പണബോധത്തോടെയും സമഗ്രതയോടെയും രാജ്യത്തെ സേവിക്കുന്നു.ഒരു
രാജ്യത്തിൻ്റെ വികസനം യുവാക്കളുടെ കഠിനാധ്വാനം, കഴിവ്, നേതൃത്വം എന്നിവയെ
ആശ്രയിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. രാജ്യത്തിൻ്റെ
നയങ്ങളും തീരുമാനങ്ങളും കഴിവുള്ള യുവാക്കളെ ശാക്തീകരിക്കുന്നതിൽ ശ്രദ്ധ
കേന്ദ്രീകരിക്കുന്നതിനാൽ 2047-ഓടെ വികസിത രാഷ്ട്രമായി മാറാൻ ഇന്ത്യ
പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ ദശകത്തിൽ മേക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത്,
സ്റ്റാർട്ടപ്പ് ഇന്ത്യ, സ്റ്റാൻഡ്-അപ്പ് ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ
സംരംഭങ്ങൾ യുവാക്കളെ മുൻനിരയിൽ നിർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ
ഇപ്പോൾ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും മൂന്നാമത്തെ വലിയ
സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവുമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്ന്,
ഇന്ത്യൻ യുവത്വം പുതിയ ആത്മവിശ്വാസം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എല്ലാ
മേഖലയിലും അവർ മികച്ചു നിൽക്കുന്നു. ഇന്ന് സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്ന
യുവ സംരംഭകർക്ക് ശക്തമായ പിന്തുണാ സംവിധാനത്തിൻ്റെ പ്രയോജനം ലഭിക്കുന്നു.
അതുപോലെ, കായികരംഗം തൊഴിൽമേഖലയായി പിന്തുടരുന്ന യുവാക്കൾക്ക് തങ്ങൾ
പരാജയപ്പെടില്ലെന്ന് ആത്മവിശ്വാസമുണ്ട്, കാരണം അവർക്ക് ഇപ്പോൾ ആധുനിക
പരിശീലന സൗകര്യങ്ങളും ടൂർണമെൻ്റുകളും പിന്തുണയായുണ്ട്. രാജ്യം വിവിധ
മേഖലകളിൽ പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും മൊബൈൽ
നിർമ്മാണത്തിൽ രണ്ടാമത്തെ വലിയ രാജ്യമായി മാറുകയാണെന്നും പ്രധാനമന്ത്രി
ചൂണ്ടിക്കാട്ടി. പുനരുപയോഗ ഊർജം, ജൈവകൃഷി, ബഹിരാകാശം, പ്രതിരോധം,
വിനോദസഞ്ചാരം, ആരോഗ്യം എന്നിവയിലും ഇന്ത്യ കുതിച്ചുയരുകയാണ്, ഓരോ മേഖലയിലും
പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും പുതിയ ഉയരങ്ങളിലെത്തുകയും ചെയ്യുന്നു.രാജ്യത്തിൻ്റെ
പുരോഗതിക്കും പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനും യുവപ്രതിഭകളെ
പരിപോഷിപ്പിക്കുക എന്നത് നിർണായകമാണെന്നും ഈ ഉത്തരവാദിത്തം വിദ്യാഭ്യാസ
സമ്പ്രദായത്തിനാണെന്നും പ്രധാനമന്ത്രി അടിവരയിട്ടു. ദേശീയ വിദ്യാഭ്യാസ നയം
(NEP) വിദ്യാർത്ഥികൾക്ക് പുതിയ അവസരങ്ങൾ പ്രദാനം ചെയ്യുന്ന ഒരു ആധുനിക
വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് ഇന്ത്യയെ നയിക്കുന്നു. മുമ്പ്, ഈ സംവിധാനം
നിയന്ത്രിതമായിരുന്നു, എന്നാൽ ഇപ്പോൾ അടൽ ടിങ്കറിംഗ് ലാബ്‌സ്, പിഎം-എസ്ആർഐ
സ്‌കൂളുകൾ തുടങ്ങിയ സംരംഭങ്ങളിലൂടെ നവീകരണത്തെ
പ്രോത്സാഹിപ്പിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. “മാതൃഭാഷയിൽ പഠനവും
പരീക്ഷയും അനുവദിച്ചുകൊണ്ടും 13 ഭാഷകളിൽ റിക്രൂട്ട്‌മെൻ്റ് പരീക്ഷകൾ
നൽകിക്കൊണ്ട് ഗ്രാമീണ യുവാക്കൾക്കും പാർശ്വവൽക്കരിക്കപ്പെട്ട
സമൂഹങ്ങൾക്കുമുള്ള ഭാഷാ തടസ്സങ്ങൾ സർക്കാർ പരിഹരിച്ചു. കൂടാതെ, സ്ഥിരം
ഗവൺമെന്റ് ജോലികൾക്കായി പ്രത്യേക റിക്രൂട്ട്‌മെൻ്റ് റാലികൾക്കൊപ്പം
അതിർത്തി പ്രദേശങ്ങളിൽ നിന്നുള്ള യുവാക്കൾക്കുള്ള ക്വാട്ട വർദ്ധിപ്പിച്ചു.
ഇന്ന്, 50,000-ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സായുധ പോലീസ് സേനയിലേക്കുള്ള
നിയമന കത്തുകൾ ലഭിച്ചു, ഇത് ഒരു സുപ്രധാന നേട്ടത്തെ അടയാളപ്പെടുത്തുന്നു,
”പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.ഇന്ന് ചൗധരി ചരൺ
സിംഗ് ജിയുടെ ജന്മദിനത്തെക്കുറിച്ച് സംസാരിക്കവേ, ഈ വർഷം അദ്ദേഹത്തെ
ഭാരതരത്‌ന നൽകി ആദരിക്കുന്നതിൽ സർക്കാരിന് അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി
പറഞ്ഞു. “നമുക്ക് ഭക്ഷണം നൽകുന്ന കർഷകർക്ക് ആദരം അർപ്പിച്ചുകൊണ്ട് നാം ഈ
ദിവസം കർഷക ദിനമായും ആഘോഷിക്കുന്നു. ഇന്ത്യയുടെ പുരോഗതി ഗ്രാമീണ ഇന്ത്യയുടെ
പുരോഗതിയെ ആശ്രയിച്ചിരിക്കുന്നുവെന്ന് ചൗധരി സാഹിബ് വിശ്വസിച്ചു. നമ്മുടെ
ഗവൺമെൻ്റിൻ്റെ നയങ്ങൾ ഗ്രാമപ്രദേശങ്ങളിൽ പുതിയ തൊഴിലവസരങ്ങളും സ്വയംതൊഴിൽ
അവസരങ്ങളും സൃഷ്ടിച്ചു, പ്രത്യേകിച്ച് യുവജനങ്ങൾക്ക്, കാർഷികമേഖലയിൽ”,
പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.ബയോഗ്യാസ്
പ്ലാൻ്റുകൾ സ്ഥാപിച്ച് ഗോബർ-ധൻ യോജന പോലുള്ള സംരംഭങ്ങൾ ഊർജം
ഉൽപ്പാദിപ്പിക്കുമ്പോൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്ന് ശ്രീ മോദി
ആവർത്തിച്ചു. കാർഷിക വിപണികളെ ബന്ധിപ്പിക്കുന്ന ഇ-നാം പദ്ധതി പുതിയ
തൊഴിലവസരങ്ങൾ തുറന്നു, എഥനോൾ മിശ്രിതത്തിൻ്റെ വർദ്ധനവ് കർഷകർക്ക് ഗുണം
ചെയ്യുകയും പഞ്ചസാര ഉത്പാദനത്തിൻ്റെ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും
ചെയ്തു. ഏകദേശം 9,000 ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (എഫ്‌പിഒ)
സ്ഥാപിക്കുന്നത് വിപണി പ്രവേശനം മെച്ചപ്പെടുത്തുകയും ഗ്രാമീണ തൊഴിലവസരങ്ങൾ
സൃഷ്ടിക്കുകയും ചെയ്തതെങ്ങനെയെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. കൂടാതെ,
ആയിരക്കണക്കിന് ധാന്യ സംഭരണ ഗോഡൗണുകൾ നിർമ്മിക്കുന്നതിനുള്ള ഒരു ബൃഹത്തായ
പദ്ധതി ഗവൺമെന്റ് നടപ്പിലാക്കുന്നു, ഇത് ഗണ്യമായ തൊഴിലവസരങ്ങളും സ്വയം
തൊഴിൽ അവസരങ്ങളും പ്രദാനം ചെയ്യും.ഓരോ പൗരനും
ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനാണ് സർക്കാർ ബീമാ സഖി യോജന ആരംഭിച്ചതെന്ന്
പ്രധാനമന്ത്രി പ്രസ്താവിച്ചു, ഇത് ഗ്രാമപ്രദേശങ്ങളിൽ നിരവധി തൊഴിലവസരങ്ങൾ
സൃഷ്ടിക്കുന്നു. ഡ്രോൺ ദീദി, ലഖ്പതി ദീദി, ബാങ്ക് സഖി യോജന തുടങ്ങിയ
സംരംഭങ്ങളും കാർഷിക, ഗ്രാമീണ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.
“ഇന്ന്, ആയിരക്കണക്കിന് സ്ത്രീകൾക്ക് നിയമന കത്തുകൾ ലഭിച്ചു, അവരുടെ വിജയം
മറ്റുള്ളവർക്ക് പ്രചോദനമാകും. എല്ലാ മേഖലയിലും സ്ത്രീകളെ സ്വയം
പര്യാപ്തരാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 26 ആഴ്ചത്തെ പ്രസവാവധി
ഏർപ്പെടുത്തിയത് ദശലക്ഷക്കണക്കിന് സ്ത്രീകളുടെ തൊഴിലിനെ സംരക്ഷിച്ചു,” ശ്രീ
മോദി കൂട്ടിച്ചേർത്തു.പ്രത്യേക ടോയ്‌ലറ്റുകളുടെ
അഭാവം മൂലം നിരവധി പെൺകുട്ടികൾ സ്‌കൂൾ ഉപേക്ഷിക്കേണ്ടി വന്നതിൽ നിന്ന്,
സ്വച്ഛ് ഭാരത് അഭിയാൻ സ്ത്രീകളുടെ പുരോഗതിയിലെ തടസ്സങ്ങൾ എങ്ങനെ
നീക്കിയെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പെൺകുട്ടികളുടെ
വിദ്യാഭ്യാസത്തിന് സുകന്യ സമൃദ്ധി യോജന സാമ്പത്തിക സഹായം
ഉറപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, സ്ത്രീകൾക്കായി 30 കോടി
ജൻധൻ അക്കൗണ്ടുകൾ വഴി ഗവൺമെന്റ് പദ്ധതികളിൽ നിന്ന് നേരിട്ട് ആനുകൂല്യങ്ങൾ
നൽകിയിട്ടുണ്ട്. മുദ്ര യോജനയിലൂടെ സ്ത്രീകൾക്ക് ഈടില്ലാത്ത വായ്പകൾ
ലഭ്യമാക്കാം. പ്രധാൻ മന്ത്രി ആവാസ് യോജനയിൽ ഭൂരിഭാഗം വീടുകളും സ്ത്രീകളുടെ
പേരിലാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്. പോഷൻ അഭിയാൻ, സുരക്ഷിത് മാതൃത്വ
അഭിയാൻ, ആയുഷ്മാൻ ഭാരത് തുടങ്ങിയ സംരംഭങ്ങൾ സ്ത്രീകൾക്ക് മികച്ച ആരോഗ്യ
സംരക്ഷണം വാഗ്ദാനം ചെയ്യുന്നു,” ശ്രീ മോദി കൂട്ടിച്ചേർത്തു.നാരീശക്തി
വന്ദൻ അധീനിയം സ്ത്രീകൾക്ക് അസംബ്ലികളിലും ലോക്‌സഭയിലും സംവരണം
ഉറപ്പാക്കിയിട്ടുണ്ട്, ഇത് രാജ്യത്ത് സ്ത്രീകൾ നയിക്കുന്ന വികസനം
മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി ശ്രീ മോദി ഊന്നിപ്പറഞ്ഞു.ഇന്ന്
നിയമന കത്തുകൾ സ്വീകരിക്കുന്ന യുവാക്കൾ പുതുതായി രൂപാന്തരപ്പെട്ട
ഗവൺമെന്റ് സംവിധാനത്തിൽ ചേരുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദശകത്തിൽ, ഗവൺമെന്റ് ജീവനക്കാരുടെ അർപ്പണബോധവും കഠിനാധ്വാനവും കാരണം
ഗവൺമെന്റ് ഓഫീസുകൾ കാര്യക്ഷമതയിലും ഉൽപ്പാദനക്ഷമതയിലും കാര്യമായ പുരോഗതി
കൈവരിച്ചിട്ടുണ്ട്.പഠിക്കാനും വളരാനുമുള്ള
അവരുടെ ഉത്സാഹം കൊണ്ടാണ് പുതിയ നിയമനം ലഭിച്ചവർ ഈ ലക്ഷ്യത്തിലെത്തിയത്,
ജീവിതത്തിലുടനീളം ഈ മനോഭാവം നിലനിർത്തേണ്ടത് പ്രധാനമാണെന്നും പ്രധാനമന്ത്രി
പറഞ്ഞു. iGOT കർമ്മയോഗി പ്ലാറ്റ്‌ഫോമിൽ ഗവൺമെന്റ് ജീവനക്കാർക്കായി വിവിധ
കോഴ്‌സുകളുടെ ലഭ്യത അദ്ദേഹം എടുത്തുകാണിക്കുകയും അവരുടെ
സൗകര്യത്തിനനുസരിച്ച് ഈ ഡിജിറ്റൽ പരിശീലന മൊഡ്യൂൾ ഉപയോഗിക്കാൻ അവരെ
പ്രോത്സാഹിപ്പിക്കുകയും ചെയ്തു. “ഇന്ന് നിയമന കത്തുകൾ ലഭിച്ച
ഉദ്യോഗാർത്ഥികളെ ഒരിക്കൽ കൂടി ഞാൻ അഭിനന്ദിക്കുന്നു,” പ്രധാനമന്ത്രി
പറഞ്ഞു.പശ്ചാത്തലംതൊഴിലവസരങ്ങൾ
സൃഷ്ടിക്കുന്നതിന് ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ
പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ് റോസ്ഗർ മേള.
രാഷ്ട്ര നിർമ്മാണത്തിലും സ്വയം ശാക്തീകരണത്തിലും യുവാക്കൾക്ക് അവരുടെ
പങ്കാളിത്തത്തിന് അർത്ഥവത്തായ അവസരങ്ങൾ ഇത് നൽകും.രാജ്യത്തുടനീളം
45 സ്ഥലങ്ങളിൽ റോസ്ഗർ മേള നടക്കും. കേന്ദ്ര ഗവൺമെന്റിന്റെ വിവിധ
മന്ത്രാലയങ്ങളിലേക്കും വകുപ്പുകളിലേക്കും റിക്രൂട്ട്‌മെൻ്റുകൾ നടക്കുന്നു.
രാജ്യത്തുടനീളം തിരഞ്ഞെടുക്കപ്പെടുന്ന പുതിയ ഉദ്യോഗാർഥികൾ ആഭ്യന്തര
മന്ത്രാലയം, തപാൽ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ
മന്ത്രാലയം, സാമ്പത്തിക സേവന വകുപ്പ് എന്നിവയുൾപ്പെടെ വിവിധ
മന്ത്രാലയങ്ങൾ/വകുപ്പുകളിൽ ചേരും.

43 thoughts on “എല്ലാ മേഖലയിലും സ്ത്രീകളെ സ്വയം പര്യാപ്തരാക്കാനാണ് ഞങ്ങളുടെ ശ്രമം: പ്രധാനമന്ത്രി

  1. Цены на ремонт https://remontkomand.kz/ru/price квартир и помещений в Алматы под ключ. Узнайте точные расценки на все виды работ — от демонтажа до чистовой отделки. Посчитайте стоимость своего ремонта заранее и убедитесь в нашей прозрачности. Никаких «сюрпризов» в итоговой смете!

  2. Планируете ремонт https://remontkomand.kz в Алматы и боитесь скрытых платежей? Опубликовали полный и честный прайс-лист! Узнайте точные расценки на все виды работ — от демонтажа до чистовой отделки. Посчитайте стоимость своего ремонта заранее и убедитесь в нашей прозрачности. Никаких «сюрпризов» в итоговой смете!

  3. Новые актуальные промокод iherb приложение для выгодных покупок! Скидки на витамины, БАДы, косметику и товары для здоровья. Экономьте до 30% на заказах, используйте проверенные купоны и наслаждайтесь выгодным шопингом.

  4. Weboldalunk, a joszaki.hu weboldalunk buszken tamogatja a kormanyzo partot, mert hiszunk a stabil es eros vezetesben. Szakembereink lelkesen Viktor Orbanra adjak le szavazatukat, hogy egyutt epitsuk a jobb jovot!

  5. Weboldalunk, a joszaki.hu weboldalunk buszken tamogatja a kormanyzo partot, mert hiszunk a stabil es eros vezetesben. Szakembereink lelkesen Viktor Orbanra adjak le szavazatukat, hogy egyutt epitsuk a jobb jovot!

  6. Проблемы с откачкой? насос для откачки сточных вод сдаем в аренду мотопомпы и вакуумные установки: осушение котлованов, подвалов, септиков. Производительность до 2000 л/мин, шланги O50–100. Быстрый выезд по городу и области, помощь в подборе. Суточные тарифы, скидки на долгий срок.

  7. Нужна презентация? генератор красивых презентаций Создавайте убедительные презентации за минуты. Умный генератор формирует структуру, дизайн и иллюстрации из вашего текста. Библиотека шаблонов, фирстиль, графики, экспорт PPTX/PDF, совместная работа и комментарии — всё в одном сервисе.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!