മത്സരയോട്ടത്തില്‍ അപകടമുണ്ടാക്കുന്ന സ്വകാര്യബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കേണ്ടത് ആര്‍.ടി.എ

തിരുവനന്തപുരം: മത്സരയോട്ടത്തില്‍ അപകടമുണ്ടാക്കുന്ന സ്വകാര്യബസ്സുകളുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യേണ്ടത് ജില്ലാ കളക്ടര്‍ അധ്യക്ഷനായ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.). സ്വകാര്യബസ്സുകളുടെ മത്സരയോട്ടം ഒട്ടേറെപ്പേരുടെ മരണത്തിന് കാരണമാകുന്ന പശ്ചാത്തലത്തിലാണ് അപൂര്‍വമായി സ്വീകരിച്ചിരുന്ന കടുത്ത നടപടി വ്യാപകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.ആര്‍.ടി.എ. അര്‍ധ ജുഡീഷ്യല്‍ സമിതിയാണെങ്കിലും നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. സ്റ്റേജ് കാരേജുകള്‍ക്ക് (റൂട്ട് ബസുകള്‍) പെര്‍മിറ്റ് നല്‍കുക, പുതിയ റൂട്ട് നിര്‍ണയിക്കുക, സ്റ്റാന്‍ഡുകളും സ്റ്റോപ്പുകളും അനുവദിക്കുക തുടങ്ങിയ ചുമതലകളാണ് ആര്‍.ടി. അതോറിറ്റികള്‍ക്കുള്ളത്.ജില്ലാ കളക്ടര്‍ ചെയര്‍മാനായ സമിതിയില്‍ സെക്രട്ടറിയായി ആര്‍.ടി.ഒ, പോലീസ് സൂപ്രണ്ട്, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍, അനൗദ്യോഗിക അംഗം എന്നിവരാണുള്ളത്. റൂട്ട് ബസുകളുടെ നിയമലംഘനങ്ങള്‍ മോട്ടോര്‍വാഹനവകുപ്പിനും പോലീസിനും ആര്‍.ടി.എ.യില്‍ അറിയിക്കാം. എന്നാല്‍, ഭൂരിഭാഗം കേസുകളിലും വിശദറിപ്പോര്‍ട്ട് നല്‍കാറില്ല. പിഴ ഈടാക്കി കേസൊതുക്കും. ഇത് അവസാനിപ്പിക്കാനാണ് ഉന്നതതലയോഗത്തിലെ തീരുമാനം.

5 thoughts on “മത്സരയോട്ടത്തില്‍ അപകടമുണ്ടാക്കുന്ന സ്വകാര്യബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കേണ്ടത് ആര്‍.ടി.എ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!