കോഴിക്കോട് : മേപ്പയൂരിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. കോട്ടക്കുന്നുമ്മൽ സുമയുടെ മകൾ സ്നേഹാഞ്ജലിയുടെ (24) മൃതദേഹമാണ് കൊയിലാണ്ടി മുത്താമ്പി പുഴയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെയാണ് യുവതിയെ കാണാതാവുന്നത്. ബന്ധുക്കൾ മേപ്പയൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടന്നുവരികയായിരുന്നു. യുവതി പുഴയിൽ ചാടിയെന്ന് സൂചനയെ തുടർന്ന് ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.അടുത്തിടെയാണ് സ്നേഹയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. കുറച്ചുദിവസങ്ങളിലായി യുവതി മാനസിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.