ഗുരുവായൂർ : ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിന് നാളെ തുടക്കമാകും. വൈകിട്ട് ആറിന് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ അധ്യക്ഷനാകും. ഈ വർഷത്തെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം വയലിനിസ്റ്റ് എ കന്യാകുമാരിക്ക് മന്ത്രി സമ്മാനിക്കും. സംസ്ഥാന പുരസ്‌കാരം ലഭിച്ച ചെമ്പൈ സംഗീതോത്സവ സബ് കമ്മിറ്റി അംഗം വിദ്യാധരൻ മാസ്റ്ററെ ചടങ്ങിൽ ആദരിക്കും. എൻ കെ അക്ബർ എംഎൽഎ, ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് എന്നിവർ മുഖ്യാതിഥിയാകും. ഉദ്ഘാടനത്തിനു ശേഷം ചെമ്പൈ പുരസ്കാര സ്വീകർത്താവായ എ കന്യാകുമാരിയുടെ സംഗീതക്കച്ചേരി അരങ്ങേറും.
ബുധൻ രാവിലെ മുതൽ സംഗീതാർച്ചന ആരംഭിക്കും. വൈകിട്ട് ആറ് മുതൽ പത്ത് വരെ രാജ്യത്തെ വിശേഷാൽ കച്ചേരികൾ അവതരിപ്പിക്കും. ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഉപയോഗിച്ചിരുന്ന തംബുരു ചെമ്പൈയുടെ വീട്ടിൽ നിന്ന് 25ന് ഏറ്റുവാങ്ങും. 26 ന് വൈകിട്ട് ആറോടെ ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ എതിരേൽപ്പോടെ എത്തിച്ച് സംഗീത മണ്ഡപത്തിൽ സ്ഥാപിക്കും.ചെമ്പൈ സംഗീതോത്സവത്തിൽ സംഗീത മണ്ഡപം ഇത്തവണ ഗുരുവായൂർ ക്ഷേത്ര മാതൃകയിൽ. ദേവസ്വം ചുവർച്ചിത്ര പഠനകേന്ദ്രം അധ്യാപകരും വിദ്യാർഥികളുമാണ് വേദി ഒരുക്കുന്നത്. ഗുരുവായൂർ ക്ഷേത്ര ചുറ്റമ്പല വാതിലിനു മുകൾ ഭാഗത്തിന് സമാനമായി ഗജലക്ഷ്മിയുടെ ശില്പവും താഴെ ഗുരുവായൂർ കേശവന്റെ കൊമ്പും എന്ന മാതൃകയിലാണ് മണ്ഡപം. സ്റ്റേജിന്റെ ഇരുവശങ്ങളിലുമായി ദ്വാരപാലകരുടെ ശില്പങ്ങളാണ്. കൂടാതെ വ്യാളീ രൂപവുമുണ്ട്. സംഗീതോത്സവത്തിന്റെ അമ്പത് വർഷം പ്രമാണിച്ച് അമ്പത് മൺചിരാതുകൾ സ്ഥാപിക്കുന്നുണ്ട്.
ഗുരുവായൂർ ദേവസ്വം ചുവർച്ചിത്രപഠനകേന്ദ്രം പ്രിൻസിപ്പൽ എം നളിൻബാബുവിന്റെ നേതൃത്വത്തിൽ നാലാം വർഷ വിദ്യാർഥികളായ ടി എസ് അഭിജിത്ത്, കെ എസ് വിഷ്ണു, അഖില ബാബു, പി എസ് കവിത, അപർണ ശിവാനന്ദ്, എം സ്നേഹ, അഞ്ചാം വർഷ വിദ്യാർഥിനി എ ജെ ശ്രീജ, ഒന്നാം വർഷ വിദ്യാർഥികളായ നവനീത് ദേവ് , കെ അനിരുദ്ധ്, സി അഭിൻ, കെ എ ഗോവർധൻ, പൂജ, അഞ്ജലി, ദുർഗ, ദേവി നന്ദന എന്നിവരാണ് സംഗീത മണ്ഡപം തയ്യാറാക്കുന്നത്. 13 വർഷമായി ചെമ്പൈ സംഗീതമണ്ഡപത്തിന്റെ മരപ്പണികൾ ചെയ്യുന്നത് ചമ്മണ്ണൂർ സ്വദേശിയായ ശിഖാമണി (സുകു) ആണ്.
Hey there! Do you know if they make any plugins to safeguard against hackers? I’m kinda paranoid about losing everything I’ve worked hard on. Any recommendations?
You made some clear points there. I looked on the internet for the subject and found most individuals will consent with your website.
Thanks for all your efforts that you have put in this. very interesting information.
Does your website have a contact page? I’m having a tough time locating it but, I’d like to shoot you an email. I’ve got some recommendations for your blog you might be interested in hearing. Either way, great blog and I look forward to seeing it improve over time.