തിരുവനന്തപുരം : ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് നോട്ട്‌സും മറ്റ് പഠന കാര്യങ്ങളും വാട്‌സാപ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ നൽകുന്നത് വിലക്കി. ബാലാവകാശ കമീഷന്റെ ഇടപെടലിനെതുടർന്ന് എല്ലാ ആർഡിഡിമാർക്കും സ്‌കൂൾ പ്രിൻസിപ്പൽമാർക്കും ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സർക്കുലർ നൽകി. കോവിഡ് കാലത്ത് ഓൺലൈൻ പഠനമായിരുന്നുവെങ്കിലും നിലവിൽ സ്‌കൂളുകളിൽ നേരിട്ട് ക്ലാസുകൾ നടക്കുന്നുണ്ട്. കുട്ടികൾക്ക് അവരുടെ പഠനകാര്യങ്ങൾ ഓർത്തിരിക്കാനും ശരിയായി മനസ്സിലാക്കാനും നോട്ട്‌സ് ഉൾപ്പെടെയുള്ള പഠന കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നൽകുന്നരീതി ഗുണകരമല്ലെന്ന് കമീഷൻ വ്യക്‌തമാക്കി.
കുട്ടികൾക്ക് നേരിട്ട് ക്ലാസിൽ ലഭിക്കേണ്ട പഠനാനുഭവങ്ങൾ നഷ്ടമാക്കുന്നത് പൂർണമായി ഒഴിവാക്കണം. ഇക്കാര്യങ്ങൾ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ സ്‌കൂളുകളിൽ ഇടവിട്ട് സന്ദർശനം നടത്തി നിരീക്ഷണം ശക്തമാക്കേണ്ടതും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ആരായേണ്ടതുമാണ്. പഠന കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നൽകുന്ന രീതി കുട്ടികൾക്ക് അമിതഭാരവും ഇതിന്റെ പ്രിന്റ് എടുത്ത് പഠിക്കുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ടും വരുത്തുന്നതായും ബാലാവകാശ കമീഷൻ അംഗം എൻ സുനന്ദ വിദ്യാഭ്യാസ വകുപ്പിന് നൽകിയ കത്തിൽ പറയുന്നു.
This is one of my go-to blogs for inspiration Whether it’s fashion, travel, or self-improvement, you cover it all flawlessly
Your blog has been a constant source of support and encouragement for me I am grateful for your words of wisdom and positivity
Keep up the amazing work!