എസ് പി സി  കേഡറ്റുകൾ എരുമേലി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

എരുമേലി:എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി  കേഡറ്റുകൾ എരുമേലി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. സ്റ്റേഷനിലെത്തിയ
കേഡറ്റുകളെ എസ് ഐ  മാരായ .അനിൽകുമാർ പി എൻ (SW) ജയ്മോൻ വി എ (PRO ), CPO അബ്ദുൽ ജലീൽ (DI) എന്നിവർ മധുരം നൽകി സ്വീകരിച്ചു. കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി .അനിൽകുമാർ ,ശബരിമല സ്പെഷ്യൽ ഓഫീസർ
ഡി വൈ എസ് പി ജ്യോതികുമാർ പി (DCRB) എന്നിവർ കുട്ടികൾക്ക് സന്ദേശം നൽകി. പാറവ്, ലോക്കപ്പ്, ക്യാമറ കൺട്രോൾ റൂം, തുടങ്ങി സ്റ്റേഷന്റെ എല്ലാ ദൈനംദിന പ്രവർത്തനങ്ങളും എരുമേലി സ്റ്റേഷനിലെ പോലീസ് ഓഫീസേഴ്സ്  കുട്ടികൾക്ക് പരിചയപ്പെടുത്തി. ശബരിമല സ്പെഷ്യൽ കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ സ്പെഷ്യൽ ഓഫീസർ എസ് ഐ .രംഗനാഥൻ കേഡറ്റുകൾക്കു വിശദീകരിച്ചു നൽകി.

2 thoughts on “എസ് പി സി  കേഡറ്റുകൾ എരുമേലി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!