കാലാൾപ്പട ദിനത്തോടനുബന്ധിച്ച് എല്ലാ വിമുക്തഭടന്മാരുടെയും അജയ്യമായ ധൈര്യത്തെയും ആത്മാവിനെയും വണങ്ങി പ്രധാനമന്ത്രി ശ്രീ മോദി

ന്യൂഡൽഹി : 2024 ഒക്‌ടോബര്‍ 27

കാലാൾപ്പട ദിനത്തോടനുബന്ധിച്ച് കാലാൾപ്പടയിലെ എല്ലാ വിമുക്തഭടന്മാരുടെയും അജയ്യവും അച്ചഞ്ചലവുമായ ധൈര്യത്തെയും ആത്മാവിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:”കാലാൾപ്പട ദിനത്തിൽ, ഞങ്ങളെ അശ്രാന്തമായി സംരക്ഷിക്കുന്ന, കാലാൾപ്പടയിലെ എല്ലാ വിമുക്തഭടന്മാരുടെയും അജയ്യവും അചഞ്ചലവുമായ ധൈര്യത്തെയും ആത്മാവിനെയും ഞങ്ങൾ എല്ലാവരും വണങ്ങുന്നു. നമ്മുടെ രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ട് ഏത് പ്രതികൂല സാഹചര്യങ്ങളിലും ഉറച്ചുനിൽക്കുന്ന കാലാൾപ്പടയുടെ ശക്തിയുടെയും വീര്യത്തിൻ്റെയും കടമയുടെയും സത്ത ഞങ്ങൾ ഉൾക്കൊള്ളുന്നു, ഇത് ഓരോ ഇന്ത്യക്കാരനെയും അങ്ങേയറ്റം പ്രചോദിപ്പിക്കുന്നു.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!