വയനാട്ടിൽ പത്രിക സമർപ്പിച്ചത് 21 ,​ പാലക്കാട് 16 ചേലക്കരയിൽ 9 സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്,​ ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായി. വയനാട്ടിൽ 21സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചത്. പാലക്കാട് 16 സ്ഥാനാർത്ഥികളും ചേലക്കരയിൽ 9 പേരും മത്സരരംഗത്തുണ്ട്. പാലക്കാട് ഡമ്മി സ്ഥാനാർത്ഥികളായി കെ. ബിനുമോൾ (സി.പി.എം)​,​ കെ. പ്രമീള കുമാരി (ബി.ജെ.പി)​,​ സ്വതന്ത്ര സ്ഥാനാർത്ഥികളായി എസ്. സെൽവൻ,​ രാഹുൽ ആർ,​ സിദ്ദിഖ്,​ രമേഷ് കുമാർ,​ എസ്,​ സതീഷ്,​ ബി. ഷമീർ,​ രാഹുൽ ആ‍ർ. മണലടി വീട് എന്നിവരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. 16 സ്ഥാനാർത്ഥികൾക്കായ ആകെ 27 സെറ്റ് പത്രികകളാണ് സമർപ്പിച്ചത്.ചേലക്കരയിൽ 9 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. ചേലക്കരയിൽ 9 സ്ഥാനാർത്ഥികളാണ് മത്സരരം​ഗത്തുള്ളത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി യു.ആർ. പ്രദീപ്,​ യു.ഡി.എഫ് സ്ഥാനാർത്ഥിയായി രമ്യ പി.എം,​ എൻ.ഡി.എ സ്ഥാനാർത്ഥിയായി കെ. ബാലകൃഷ്ണനും മത്സരരംഗത്തുണ്ട്. പി.വി. അൻവറിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി സുധീർ എൻ.കെയും പത്രിക നൽകിയിട്ടുണ്ട്. സുനിത,​ രാജു എം.എ,​ ഹരിദാസൻ,​ പന്തളം രാജേന്ദ്രൻ,​ ലിന്റേഷ് കെ.ബി എന്നിവരാണ് പത്രിക നൽകിയത്. ആകെ 15 സെറ്റ് പത്രികയാണ് ചേലക്കരയിൽ സമർപ്പിച്ചത്.എ സീത (ബഹുജൻ ദ്രാവിഡ പാർട്ടി), ഗോപാൽ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂർബറോജ്ഗർ സംഘ് പാർട്ടി), ബാബു (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), എ,​സി സിനോജ് (കൺട്രി സിറ്റിസൺ പാർട്ടി), കെ സദാനന്ദൻ (ബിജെപി), സ്വതന്ത്ര സ്ഥാനാർത്ഥികളായ ഇസ്മയിൽ സബിഉള്ള, സന്തോഷ് ജോസഫ്, ആർ. രാജൻ, അജിത്ത് കുമാർ സി, ബുക്കരാജു ശ്രീനിവാസ രാജു, എ നൂർമുഹമ്മദ് എന്നിവരാണ് വെളളിയാഴ്ച പത്രിക സമർപ്പിച്ചത്. പ്രിയങ്ക ഗാന്ധി(ഇന്ത്യൻ നാഷണൽ കോൺഗ്രസ്), സത്യൻ മൊകേരി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാർട്ടി), ജയേന്ദ്ര കർഷൻഭായി റാത്തോഡ്(റൈറ്റ് ടു റീകാൾ പാർട്ടി), ദുഗ്ഗിറാല നാഗേശ്വര റാവൂ (ജാതിയ ജനസേവ പാര്‍ട്ടി), സ്വതന്ത്ര സ്ഥാനാർത്ഥികളായ രുഗ്മിണി, സോനു സിങ് യാദവ്, ഡോ കെ പത്മരാജൻ, ഷെയ്ക്ക് ജലീൽ, ജോമോൻ ജോസഫ് സാമ്പ്രിക്കൽ,​ എ.പി.ജെ ജുമാൻ വി.എസ്. എന്നിവരാണ് മുൻദിവസങ്ങളിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബർ 28 ന് നടക്കും. ഒക്ടോബർ 30 ന് വൈകിട്ട് മൂന്നിനകം സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക പിൻവലിക്കാം.

10 thoughts on “വയനാട്ടിൽ പത്രിക സമർപ്പിച്ചത് 21 ,​ പാലക്കാട് 16 ചേലക്കരയിൽ 9 സ്ഥാനാർത്ഥികൾ

  1. Этот информативный текст выделяется своими захватывающими аспектами, которые делают сложные темы доступными и понятными. Мы стремимся предложить читателям глубину знаний вместе с разнообразием интересных фактов. Откройте новые горизонты и развивайте свои способности познавать мир!
    Углубиться в тему – https://vyvod-iz-zapoya-1.ru/

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!