കാഞ്ഞിരപ്പള്ളി താലൂക്കിൽ ഐറിസ് സ്‌കാനർ ഉപയോഗിച്ച് റേഷൻ മസ്റ്ററിംഗ് നടത്തുന്നു.

എ എ വൈ,പി.എച്ച്.എച്ച് (മഞ്ഞ, പിങ്ക് ) റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങൾക്ക് വിരലടയാളം പതിയാത്തവരുടേത് ഐറിസ് സ്കാനർ (കണ്ണ് അടയാളം )പരിശോധിച്ച് മസ്റ്ററിങ് നടത്തുന്നു.

അംഗങ്ങൾ റേഷൻ കാർഡും, ആധാർ കാർഡും കൊണ്ടു വരേണ്ടതാണ്.

കൂട്ടിക്കൽ

ഒക്ടോബർ 24 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെ കൂട്ടിക്കൽ പഞ്ചായത്ത്‌ ന് സമീപം പ്രവർത്തിക്കുന്ന 149 നമ്പർ റേഷൻ കടയിൽ വെച്ച് മസ്റ്ററിംഗ് ഉണ്ടായിരിക്കുന്നതാണ്.

കാഞ്ഞിരപ്പള്ളി.

25-10-24 വെള്ളിയാഴ്ച കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസിൽ 10 മുതൽ 5 വരെ ഐറിസ് സ്കാനർ വെച്ചുള്ള മസ്റ്ററിങ് ഉണ്ടായിരിക്കുന്നതാണ്.

പൊൻകുന്നം

26-10-24 ശനിയാഴ്ച പൊൻകുന്നം
BSNL ഓഫിസിനു സമീപം ഉള്ള 7 നമ്പർ റേഷൻ കടയിൽ 9 മുതൽ 6 വരെ ഐറിസ് സ്കാനർ വെച്ചുള്ള മസ്റ്ററിങ് ഉണ്ടായിരിക്കുന്നതാണ്.

മുണ്ടക്കയം

27-10-2024 ഞായറാഴ്ച മുണ്ടക്കയം ടൗണിൽ ബസ് സ്റ്റാൻഡിനു എതിർവശമുള്ള 72 നമ്പർ റേഷൻ കടയിൽ രാവിലെ 9 മുതൽ 6 വരെ ഐറിസ് സ്കാനർ വെച്ചുള്ള മസ്റ്ററിങ് ഉണ്ടായിരിക്കുന്നതാണ്

എരുമേലി

28-10-2024 തിങ്കളാഴ്ച എരുമേലി ടൗണിൽ KSRTC സ്റ്റാൻഡിൽ ഉള്ള 155 നമ്പർ റേഷൻ കടയിൽ 9 മുതൽ 6 വരെ ഐറിസ് സ്കാനർ വെച്ചുള്ള മസ്റ്ററിങ് ഉണ്ടായിരിക്കുന്നതാണ്.

മണിമല

29-10-24 ചൊവ്വാഴ്ച മണിമല ടൗണിൽ 76 നമ്പർ റേഷൻ കടയിൽ രാവിലെ 9 മുതൽ 6 മണി വരെ ഐറിസ് സ്കാനർ വെച്ച് മസ്റ്ററിങ് ഉണ്ടായിരിക്കുന്നതാണ്.

കാഞ്ഞിരപ്പള്ളി.

30-10-24 ബുധനാഴ്ച കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസിൽ 10 മുതൽ 5 വരെ ഐറിസ് സ്കാനർ വെച്ചുള്ള മസ്റ്ററിങ് ഉണ്ടായിരിക്കുന്നതാണ്.

കൈ പതിയാത്ത വയോധികർ, കുട്ടികൾ ഉൾപ്പെടെ ഈ അവസരം പ്രയോജനപെടുത്തണമന്ന് കാഞ്ഞിരപ്പള്ളി
താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!