അംഗൻവാടികളിലെ  കുട്ടികൾക്ക് കുടവിതരണം  ,ഇന്ന് എരുമേലിയിൽ

എരുമേലി :പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ എം എൽ എ സർവീസ് ആർമിയുടെ ആഭിമുഖ്യത്തിൽ ഇന്ന് എരുമേലിയിലെ അംഗൻവാടി കുട്ടികൾക്ക് കുടകൾ വിതരണം ചെയ്യും .എരുമേലി റോട്ടറി ഹാളിൽ നടക്കുന്ന ചടങ്ങിൽ ബിനോയി ഇലവുങ്കൽ (പഞ്ചായത്ത്‌ വൈ:പ്രസിഡന്റ്‌ ) അധ്യക്ഷത വഹിക്കും .   അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉത്ഘാടനം   നിർവഹിക്കും .മുഖ്യപ്രഭാഷണം അഡ്വ:ശുഭേഷ് സുധാകരൻ (ജില്ലാപഞ്ചായത്ത് മെമ്പർ ) നടത്തും .ബിനോജോൺ ചാലക്കുഴി (എം എൽ എ സർവീസ് ആർമി പ്രസിഡന്റ്‌ ),മിനി ജോസഫ് (CDPO കാഞ്ഞിരപ്പള്ളി )പഞ്ചായത്ത് അംഗങ്ങളായ  വി ഐ  അജി,ജിജിമോൾ സജി അജേഷ് കുമാർ ,ലിസി സജി ,എന്നിവർ പ്രസംഗിക്കും .സംഘാടക സമതി അധ്യക്ഷൻ സുശീൽ കുമാർ  സ്വാഗതവും ,അരുൺകുമാർ. പി
ജി കൃതജ്ഞതയും പറയും .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!