വയനാടും പാലക്കാടും ചേലക്കരയും പോളിംഗ് ബൂത്തിലേക്ക്; നവംബർ 13ന് ജനവിധി, വോട്ടെണ്ണൽ 23ന്

ന്യൂഡൽഹി: പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലും നവംബർ 13ന് വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ ഡൽഹിയിൽ ചേർന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനൊപ്പമാണ് കേരളത്തിലെ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചത്.മഹാരാഷ്ട്രയിൽ ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നവംബർ 20ന് നടക്കും. ജാർഖണ്ഡിൽ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിൽ ആദ്യ ഘട്ടം നവംബർ 13നും രണ്ടാം ഘട്ടം നവംബർ 20നും നടക്കും. എല്ലാ വോട്ടെടുപ്പിന്റെയും ഫലം നവംബർ 23ന് പുറത്തുവരും. കേരളത്തിൽ ഇനി ഉപതിരഞ്ഞെടുപ്പിന് 28 ദിവസം മാത്രമാണ് അവശേഷിക്കുന്നത്.രാഹുൽഗാന്ധി സീറ്റ് ഒഴിഞ്ഞതോടെയാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. പാലക്കാട്ട് കോൺഗ്രസിലെ ഷാഫി പറമ്പിലും ചേലക്കരയിൽ സിപിഎമ്മിലെ കെ രാധാകൃഷ്ണനും എംപിമാരായതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. വയനാടും പാലക്കാടും യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്.

error: Content is protected !!