മുണ്ടക്കയം : മലയോരമേഖലയിലെ പട്ടയമില്ലാത്ത സ്ഥലങ്ങളിൽ സർവേ നടത്താനും പട്ടയത്തിന്റെ വിതരണം വേഗത്തിലാക്കാനും പുത്തൻചന്തയിൽ സ്പെഷ്യൽ ഓഫീസ് 17ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ഭാരവാഹികളായി ആന്റോ ആൻറണി എം.പി., മുൻ എം.എൽ.എ. മാരായ കെ.ജെ. തോമസ്, ജോർജ് ജെ.മാത്യു, പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ ഒ.പി.എ. സലാം (രക്ഷാധികാരികൾ), സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. (ചെയർമാൻ), കെ. രാജേഷ് (സെക്രട്ടറി), ശുഭേഷ് സുധാകരൻ (കൺവീനർ) എന്നിവർ അടങ്ങിയ 101 അംഗ സമിതിയെ തിരിഞ്ഞെടുത്തു.