കാഞ്ഞിരപ്പള്ളി :കർദ്ദിനാൾ സ്ഥാനത്തേക്ക് നിയുക്തനായിരിക്കുന്ന മോൺസിഞ്ഞോർ ജോർജ് കൂവക്കാടിൻ്റെ നിയമനം അഭിമാനപൂർവ്വം ശ്രവിക്കുകയും പ്രാർത്ഥനാശംസകൾ നേരുകയും ചെയ്യുന്നതായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ മാർപാപ്പയുടെ വിദേശ യാത്രകളുടെ ചുമതല നിർവ്വഹിക്കുന്ന മോൺ. കൂവക്കാടിൻ്റെ വിശ്വസ്തമായ ശുശ്രൂഷ മാതൃസഭയായ സീറോ മലബാർ സഭയുടെ വിശ്വാസ ചൈതന്യത്തെ അടയാളപ്പെടുത്തുന്നു. മാർത്തോമ്മാ ശ്ലീഹയുടെ വിശ്വാസ പൈതൃകമുള്ള സീറോ മലബാർ സഭയ്ക്ക് ലഭിക്കുന്ന അംഗീകാരവുമാണ് മോൺ. കൂവക്കാടിൻ്റെ നിയമനം.
ഏത്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങളെല്ലാം വിശ്വസ്തതയോടെ നിർവ്വഹിക്കുന്ന വിവേകിയും വിശ്വസ്തനും വിനീതനുമായ മോൺസിഞ്ഞോർ ജോർജ് കൂവക്കാടിൻ്റ ശുശ്രൂഷയിലൂടെ സുവിശേഷ വെളിച്ചം അനേകരിലേക്ക് പകരുന്നതിനിടയാകട്ടെ. ചങ്ങനാശ്ശേരി അതിരൂപതാംഗമെന്ന നിലയിൽ കാഞ്ഞിരപ്പള്ളി രൂപതയുമായി പുലർത്തുന്ന ഹൃദയ ബന്ധം സ്നേഹപൂർവം സ്മരിക്കുന്നു . കാഞ്ഞിരപ്പള്ളി രൂപതയിലെ വിശ്വാസി സമൂഹത്തിൻ്റെ പ്രാർത്ഥനയും സ്നേഹവും മാർ മാത്യു അറയ്ക്കലിനൊപ്പം അറിയിക്കുന്നതായി മാർ ജോസ് പുളിക്കൽ ആശംസാ സന്ദേശത്തിൽ പറഞ്ഞു.