എരുമേലി പാണപിലാവ് ഗവ: സ്കൂൾ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീൻ വാഹനാപകടത്തിൽ മരണപ്പെട്ടു…

എരുമേലി :എരുമേലി പാണപിലാവ് ഗവ: സ്കൂൾ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീൻ വാഹനാപകടത്തിൽ മരണപ്പെട്ടു…

ഇന്നലെ മകൾ നെഫ്‌ലയുടെ വിവാഹമായിരുന്നു. കാഞ്ഞിരപ്പള്ളി പൊടിമറ്റം സെൻ്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിന് ശേഷം വൈകിട്ട് കോട്ടയം കുടയംപടിയിലുള്ള വരൻ്റെ വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങവെ രാത്രി വാഴൂർ പതിനേഴാംമൈൽ ഇളമ്പള്ളിക്കവല വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഹൈവേയിൽ നിന്നും മുപ്പതടിയോളം താഴേയ്ക്ക് മറിയുകയായിരുന്നു. ഭർത്താവ് ഷംസുദീനും മകൻ നെബിൽ മുഹമ്മദ് ഷായും പരുക്കുകളോടെ രക്ഷപ്പെട്ടു. എരുമേലി പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ് പരേത.

error: Content is protected !!