എഡിജിപിയെ മാറ്റാൻ മുഹൂർത്തം കുറിച്ചു വച്ചിട്ടില്ലെന്ന് സി പി ഐ

തിരുവനന്തപുരം : എ.ഡി.ജി.പി എം.ആർ. അജിത്‌കുമാറിനെ മാറ്റുന്നതിന് മുഹൂർത്തം കുറിച്ചുവച്ചിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഡി,​ജി,​പിയുടെ അന്വേഷണ റിപ്പോർട്ട് വന്നുകഴിഞ്ഞാൽ അതിന്റെ വെളിച്ചത്തിൽ ഇടതുപക്ഷ സർക്കാർ എന്താണോ ചെയ്യേണ്ടത് അതായിരിക്കും എൽ.ഡി.എഫ് സർക്കാർ ചെയ്യുകയെന്നും ബിനോയ് വിശ്വം പറഞ്ഞു.എ‌.ഡി.ജി.പിയുടെ വിഷയത്തിൽ സി.പി.ഐക്കും എൽ.ഡി.എഫിനും നല്ല നിലപാടുണ്ട്. ക്രമസമാധാന ചുമതലയിൽ നിന്ന് അജിത്‌കുമാറിനെ മാറ്റണമെന്നതാണ് സി.പി.ഐ നിലപാട്. എൽ.ഡി,​എഫിന്റെ ഭാഗമാണ് സി.പി.ഐ. ആ സി.പി,​ഐക്ക് എൽ.ഡി.എഫിന്റെ നയങ്ങളെയും കാഴ്ചപ്പാടുകളെയും ഉയർത്തിപ്പിടിക്കാൻ അറിയാം. ഏതുവിഷയത്തിലും ഇടതുപക്ഷ പരിഹാരമല്ലാതെ മറ്റൊരു പരിഹാരവും സി.പി.ഐക്കില്ല. ഇടതുപക്ഷ പരിഹാരം എന്നുപറയുന്നത് അത് എപ്പോഴും ന്യായത്തിന്റെയും നീതിയുടെയും ഭാഗത്തായിരിക്കുമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

error: Content is protected !!