കാഞ്ഞിരപ്പള്ളി : ദ്രാവിഡ വർഗ്ഗ ഐക്യമുന്നണിയുടെയും ദേവജന സമാജത്തിൻ്റെയും
സംയുക്ത ആഭിമുഖ്യത്തിൽ പൊയ്കയിൽ പി.ജെ. സഭരാജ് തിരുമേനിയുടെ 98 മത്
ജന്മദിന സമ്മേളനം ഒക്ടോബർ 1, 2, 3 തീയതികളിലായി മുക്കട രാജ്യസഭാ നഗറിൽ
നടക്കും. ഇന്ന് (ഒക്ടോബർ -1) രാവിലെ 5.30ന് പ്രഭാത ആരാധന , 6 . 30ന്
-ആധ്യാത്മിക പ്രഭാഷണം -എ. പി സത്യാനന്ദ രാജ്, രാവിലെ എട്ടിന് ഡി. സി യു .
എഫ് ചെയർമാൻ പി .എസ് രാജ് മോഹൻ തമ്പുരാൻ പതാക ഉയർത്തും. 8. 15ന് പതാക
വന്ദനം, ഒൻപതിന് -മാതൃ പിതൃ ഗുരു ദേവസ്ഥാനങ്ങളിൽ പുഷ്പാർച്ചന, രാവിലെ 10
മുതൽ ആദി ദ്രാവിഡ ആധ്യാത്മിക ദൈവശാസ്ത്രത്തിന്റെ വർത്തമാനകാല പ്രസക്തി
എന്ന വിഷയത്തിൽ അഡ്വക്കേറ്റ് തേജസ്സി രാജ്മോഹൻ സെമിനാർ നയിക്കും.
ഉച്ചകഴിഞ്ഞ് രണ്ടു മുതൽ സംസ്ഥാന പ്രവർത്തക യോഗം . വൈകിട്ട് 7. 30ന്
സന്ധ്യാരാധന , എട്ടിന് പ്രാരംഭ സമ്മേളനത്തിൽ ഡി .ജെ എസ് ജനറൽ സെക്രട്ടറി
ക്യാപ്റ്റൻ പി. ജി വേണുഗോപാൽ എടത്വ അധ്യക്ഷതവഹിക്കും.ദേവജന സമാജം
പ്രസിഡൻ്റ് പ്രഭുരാജ് തിരുമേനി പൊൻകുന്നം യോഗം ഉദ്ഘാടനം ചെയ്യും.
നേതാക്കളായ സജി കൊല്ലമല്ല. പ്രേംനാദ് ജീവ രാജ്, ക്യാപ്റ്റൻ പി. ഓ
ടോംരാജ്, രത്തൻ പ്രഭു, എ. പി ഭായി കൊടുകുത്തി, അഡ്വക്കേറ്റ് സനില വിജയൻ,
നമൃത പരിപ്പ്, ക്യാപ്റ്റൻ പി. ജെ ബിജു മൈലാടി, ജി. രാജേശ്വര രാജ്, രമണി
സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും. നാളെ ബുധനാഴ്ച രാവിലെ 5 30ന്
ജന്മദിന പ്രത്യേക ആരാധന’,രാവിലെ 6. 30ന് ആധ്യാത്മിക പ്രഭാഷണം പ്രഭുരാജ്
തിരുമേനിയും, രാവിലെ എട്ടിന് ജന്മദിന സന്ദേശം പി. എസ് രാജ് മോഹൻ തമ്പുരാനും
നിർവഹിക്കും. രാവിലെ 10ന് ജന്മദിന ആഘോഷം.’ രാവിലെ 11 മുതൽ തിരു
ശരീരദർശനം. ഉച്ചയ്ക്ക് ഒരു മണി മുതൽ സദ്യ. മൂന്നു മുതൽ ജന്മദിന മഹാ ശോഭാ
യാത്ര. വൈകിട്ട് ആറിന് പൊതുസമ്മേളനം വൈക്കം എം-എൽ. എ – സി. കെ. ആശ
ഉദ്ഘാടനം ചെയ്യും. ഡി. ‘ സി. യു. എഫ് ചെയർമാൻ പി. എസ് രാജ്മോഹൻ തമ്പുരാൻ
അധ്യക്ഷത വഹിക്കും. ജിയോളജിസ്റ്റ് സുഭാഷ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.
രാജേഷ് ചേർത്തലയെ യോഗത്തിൽ ആദരിക്കും. വൈകിട്ട് ഒൻപത് മുതൽ
കലാപരിപാടികൾ. രാത്രി 10ന് കൊച്ചിൻ സംഘ കല അവതരിപ്പിക്കുന്ന കടൽ കാണാത്ത
കപ്പിത്താൻ -നാടകം . മൂന്നാം തീയതി രാവിലെ 5. 30ന് പ്രഭാത ആരാധനേ , ആറിന്
ആധ്യാത്മിക പ്രഭാഷണം, രാവിലെ – എട്ടിന് ധ്യാനയോഗം, രാവിലെ 11 മുതൽ ദേശീയ
ദശദിന കൺവെൻഷന്റെ സ്വാഗതസംഘ രൂപീകരണം.ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രക്ഷാ
നിർണ്ണയ യോഗം.വൈകിട്ട് ഏഴിന് സന്ധ്യാരാധന. രാത്രി ഏട്ടന് ജന്മദിന സമാപന
സമ്മേളനം ഡി. സി. യു .എഫ് ചെയർമാൻ രാജ്മോഹൻ തമ്പുരാൻ ഉദ്ഘാടനം ചെയ്യും. അഡ്വക്കേറ്റ് സനില വിജയൻ അധ്യക്ഷതവഹിക്കും.