തപാല്‍ വകുപ്പിന്റ ധായി അഖര്‍ ദേശീയ കത്ത് എഴുത്ത് മത്സരം ; എന്‍ട്രികള്‍ ക്ഷണിച്ചുദേശീയ തലത്തില്‍ ഒന്നാം സമ്മാനം 50,000 രൂപ

തിരുവനന്തപുരം ; 2024 സെപ്റ്റംബര്‍ 24തപാല്‍ വകുപ്പ്
സംഘടിപ്പിച്ചിട്ടുള്ള ധായി അഖര്‍ ദേശീയ കത്ത് എഴുത്ത് മത്സരത്തിന്
എന്‍ട്രികള്‍ ക്ഷണിച്ചു. തപാല്‍ വകുപ്പ് അതിന്റെ ഫിലാറ്റലി ഡിവിഷന്‍ മുഖേന
2017 മുതല്‍ ദേശീയ തലത്തില്‍  സംഘടിപ്പിക്കുന്ന ‘ദി അഖര്‍ ലെറ്റര്‍
റൈറ്റിംഗ് മത്സരത്തില്‍ ഈ വര്‍ഷത്തെ പ്രമേയം ‘എഴുത്തിന്റെ സന്തോഷം:
ഡിജിറ്റല്‍ യുഗത്തില്‍ കത്തുകളുടെ പ്രാധാന്യം’ എന്നതാണ്. ഈ മാസം 14 മുതല്‍
2024 ഡിസംബര്‍ 14 വരെയാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. 18 വയസ്സ് വരെയും
18 വയസ്സിന് മുകളിലും രണ്ട് വിഭാഗങ്ങളിലായി എല്ലാ പ്രായക്കാര്‍ക്കും
മത്സരത്തില്‍ പങ്കെടുക്കാം. ഇംഗ്ലീഷ്/ഹിന്ദി/പ്രാദേശിക ഭാഷയില്‍ കത്തുകള്‍
എഴുതാം. ഇന്‍ലാന്‍ഡ് ലെറ്റര്‍ കാര്‍ഡിലാണെങ്കില്‍, 500 വാക്കുകളില്‍
കൂടാതെയും, എന്‍വലപ്പ് കാറ്റഗറിയില്‍ 1000 വാക്കുകളില്‍ കൂടാതെ പ്ലെയിന്‍
A4 സൈസ് പേപ്പറിലും കത്തുകള്‍ എഴുതാം. ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍,
കേരള സര്‍ക്കിള്‍, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍  കത്തുകള്‍
അയക്കാം. ദേശീയ തലത്തില്‍ ഓരോ വിഭാഗത്തിലെയും വിജയികള്‍ക്ക് ഒന്നാം സമ്മാനം
50,000 രൂപയും, രണ്ടാം സമ്മാനം 25,000 രൂപയും മൂന്നാം സമ്മാനം 10,000
രൂപയും ലഭിക്കും. സര്‍ക്കിള്‍ തലത്തില്‍ ഓരോ വിഭാഗത്തിലെയും വിജയികള്‍ക്ക്
ഒന്നാം സമ്മാനം 25,000 രൂപയും, രണ്ടാം സമ്മാനം 10,000 രൂപയും മൂന്നാം
സമ്മാനം 5000 രൂപയും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.indiapost.gov.in വെബ് സൈറ്റ് സന്ദര്‍ശിക്കുക.

error: Content is protected !!