തൃശൂര്‍ പൂരം ; എഡിജിപി അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുളള അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണം തുടങ്ങി അഞ്ച് മാസത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

ഒരാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ആദ്യം നല്‍കിയിരുന്ന നിര്‍ദ്ദേശം. എന്നാല്‍ ഏറെ വിവാദങ്ങളെ തുടര്‍ന്നാണ് ഇപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.സംസ്ഥാന പൊലീസ് മേധാവിക്കാണ് ശനിയാഴ്ച മുദ്ര വച്ച കവറില്‍ 600 പേജുള്ള റിപ്പോര്‍ട്ട് മെസഞ്ചര്‍ വഴി സമര്‍പ്പിച്ചത്. എന്നാല്‍ ഡിജിപി സ്ഥലത്ത് ഇല്ലാത്തതിനാല്‍ അടുത്ത ദിവസമേ അദ്ദേഹം ഇത് പരിശോധിക്കൂ എന്നാണ് അറിയുന്നത്.

error: Content is protected !!