സ്വർണവിലയിൽ വൻ വർദ്ധനവ്:പവന് 600 രൂപ വർദ്ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 600 രൂപയുടെ വർദ്ധനവാണ് സംഭവിച്ചിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 55,680 രൂപയായി. ഈ മാസത്തെ ഏ​റ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 55,080 രൂപയായിരുന്നു.

ഇന്നത്തെ ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന്റെ വില 6,886 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന്റെ വില 7,512 രൂപയുമാണ്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ-രൂപ വിനിമയനിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണവില നിർണയിക്കപ്പെടുന്നത്. അതേസമയം, സംസ്ഥാനത്തെ വെളളിവിലയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെളളിയുടെ ഇന്നത്തെ വില 97.60 രൂപയാണ്. ഒരു ഗ്രാം വെളളിയുടെ കഴിഞ്ഞ ദിവസത്തെ വില 97.50 രൂപയായിരുന്നു. ഒരു കിലോഗ്രാം വെളളിയുടെ ഇന്നത്തെ വില 97,600 രൂപയാണ്.

error: Content is protected !!