ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് : 70 കഴിഞ്ഞവർക്ക് അക്ഷയ വഴി റജിസ്ട്രേഷന് സാധ്യത

തിരുവനന്തപുരം :കേന്ദ്ര സർക്കാർ പഥത്തിയായ  ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ, 70 വയസ്സു കഴിഞ്ഞവർക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനുള്ള റജിസ്ട്രേഷൻ അക്ഷയ കേന്ദ്രങ്ങൾ വഴി നടത്താൻ സാധ്യത . കേന്ദ്രത്തിന്റെ പദ്ധതിരേഖ ലഭിച്ചശേഷമാകും കേരളത്തിൽ രജിസ്‌ട്രേഷൻ ആരംഭിക്കുക . ആയുഷ്മാൻ ഭാരതിനെ സംസ്ഥാന സർക്കാരിന്റെ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ (കാസ്പ്) ലയിപ്പിച്ചാണു നടപ്പാക്കുന്നത്. സംസ്ഥാനം 1000 കോടി രൂപ ചെലവഴിക്കുമ്പോൾ 151 കോടി രൂപയാണു കേന്ദ്രം അനുവദിക്കുക. നിലവിൽ സാമൂഹ്യ ക്ഷേമ പെൻഷൻ മസ്റ്ററിംഗും , തെരഞ്ഞെടുപ്പ് വെബ്ക്യാസ്റ്റിങ്ങുമൊക്ക കൃത്യതയോടെ നിർവഹിച്ചത് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലുമുള്ള അക്ഷയ കേന്ദ്രങ്ങളാണ് .സർക്കാരിന്റെ ഇ ഡിസ്ട്രിക്ട്  വഴി 23 ൽ പരം സർട്ടിഫിക്കറ്റുകൾ ,രെജിസ്ട്രേഷൻ ,പഞ്ചായത്ത് ,വനവകുപ്പ് ,റേഷൻ കാർഡ് സേവനങ്ങൾ ഉൾപ്പെടെ ഔദ്യോഗികമായി  ചെയ്യുന്ന സർക്കാരിന്റെ തന്നെ സ്ഥാപനമാണ് സംസ്ഥാനത്തെ മൂവായിരത്തോളം അക്ഷയകേന്ദ്രങ്ങൾ .ലൈഫ് പദ്ധതി വീടുകളുടെ രജിസ്‌ട്രേഷനും ,പരാതി പരിഹാര അദാലത്തിലേക്കുള്ള രെജിസ്ട്രേഷനും അക്ഷയ വഴിയാണ് വിജയകരമായി പൂർത്തീകരിച്ചത് . അക്ഷയ കേന്ദ്രങ്ങളുടെ സംവിധാനങ്ങൾ മികച്ചതായതിനാൽ സമയ ബന്ധിതമായി രെജിസ്ട്രേഷൻ പൂർത്തിയാക്കാനാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത് .കേരളത്തിൽ  70 വയസ്സു കഴിഞ്ഞവരുടെ എണ്ണം സംബന്ധിച്ച് സർക്കാരിന്റെ കൈവശം കൃത്യമായ കണക്കുകളില്ല . കേന്ദ്രത്തിൽനിന്നു വിഹിതം നേടിയെടുക്കാൻ കൃത്യമായ കണക്കു വേണ്ടതിനാലാണു റജിസ്ട്രേഷനിലൂടെ വിവരം ശേഖരിക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന 41.99 ലക്ഷം കുടുംബങ്ങളാണ് നിലവിൽ കാസ്പിലെ അംഗങ്ങൾ. ഈ കുടുംബങ്ങളിലെ 70 വയസ്സു കഴിഞ്ഞവർക്ക് അധികമായി 5 ലക്ഷം രൂപയുടെ കവറേജ് കൂടി നൽകാനാണു കേന്ദ്രത്തിന്റെ തീരുമാനം.ഇതും നിലവിലുള്ള ആർ എസ് ബി വൈ കാർഡിൽ കൂട്ടിച്ചേർക്കേണ്ടതുണ്ട് .കൂടാതെ സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങളിലുള്ള 70 കഴിഞ്ഞ എല്ലാവർക്കും പരിരക്ഷ ഉറപ്പാക്കും. കേരളത്തിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് നിലവിലുണ്ട്.വരുമാന പരിധി നോക്കാതെയാണ് 70 കഴിഞ്ഞ എല്ലാവർക്കും അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുന്നത്.

error: Content is protected !!