നീലേശ്വരത്ത് സ്‌കൂൾ വരാന്തയിൽ അധ്യാപികയ്‌ക്ക്‌ പാമ്പ്‌ കടിയേറ്റു

നീലേശ്വരം : സ്‌കൂൾ വരാന്തയിൽ വച്ച് അധ്യാപികക്ക് പാമ്പ് കടിയേറ്റു. രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക പടിഞ്ഞാറ്റം കൊഴുവലിലെ വിദ്യക്കാണ് വെള്ളി രാവിലെ പാമ്പ് കടിയേറ്റത്. സംഭവത്തെ തുടർന്ന്‌ അധ്യാപിക ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കടിച്ച പാമ്പിനെ ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയും പരിശോധയിൽ വിഷമില്ലാത്ത പാമ്പാണ്‌ കടിച്ചതെന്ന്‌ വ്യക്തമാവുകയും ചെയ്തു.

error: Content is protected !!