ആറൻമുള ഉത്രട്ടാതി ജലോത്സവം 18ന്

പത്തനംതിട്ട : ആറന്മുള ഉത്രട്ടാതി ജലോത്സവം 18ന് പമ്പാനദിയുടെ നെട്ടായത്തിൽ നടക്കും. പമ്പാനദിയുടെ ഇരുകരകളിലുമായി റാന്നി മുതൽ ചെന്നിത്തല വരെയുള്ള 52 പള്ളിയോടങ്ങൾ ജലോത്സവത്തിൽ പങ്കെടുക്കുമെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
എ ബാച്ചിൽ 35, ബി ബാച്ചിൽ 17 പള്ളിയോടങ്ങളാണ് പങ്കെടുക്കുന്നത്. ഇവയെ ഗ്രൂപ്പുകളാക്കിയാണ് ജലഘോഷയാത്രയും മത്സര വള്ളംകളിയും ക്രമീകരിച്ചിരിക്കുന്നത്. കീക്കൊഴൂർ, പൂവത്തൂർ പടിഞ്ഞാറ്, കടപ്ര കരകൾ പുത്തൻ പള്ളിയോടങ്ങളിലെത്തും.സത്രക്കടവിൽ നിന്ന് മുകളിലേക്ക് പരപ്പുഴക്കടവ് വരെ ജലഘോഷയാത്രയും പരപ്പുഴക്കടവ് മുതൽ സത്രക്കടവ് വരെ മത്സരവള്ളംകളിയും നടക്കും.

error: Content is protected !!