കൃഷിവകുപ്പിൻ്റെ ഓണവിപണി നാളെ മുതൽ ആരംഭിക്കുന്നു.

എരുമേലി :കൃഷിവകുപ്പിൻ്റെ ഓണവിപണി  നാളെ (11.09.24 ) മുതൽ  എരുമേലിയിൽ   ആരംഭിക്കുന്നു. കാർഷികോൽപ്പന്നങ്ങൾ പ്രസ്തുത ഓണവിപണിയിലൂടെ വില്പന നടത്തുവാൻ ഉദ്ദേശിക്കുന്ന കർഷകർ  അവരുടെ ഉത്പന്നങ്ങൾ ഓണ വിപണിയിൽ എത്തിക്കാവുന്നതാണന്ന് കൃഷി ഓഫീസർ അറിയിച്ചു ഓണവിപണി തിയ്യതിയും സ്ഥലവും തീയതി –  11, 12, 13, 14.സ്ഥലം – ചാലക്കുഴി ബിൽഡിംഗ്.

പ്രസ്തുത ദിനങ്ങളിൽ വിപണിയിലെ വിവിധ ഉൽപന്നങ്ങളുടെ അവശ്യം അനുസരിച്ച് കർഷകരിൽ നിന്ന് വിപണി വിലയേക്കാൾ ഉയർന്ന വില നൽകി ഉൽപ്പന്നങ്ങൾ എടുക്കുന്നതാണ്. (പ്രസ്തുത തീയതികളിൽ രാവിലെയാണ് സർകാർ വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കുക.യെന്നും അധികൃതർ അറിയിച്ചു ,

error: Content is protected !!