എരുമേലി :എട്ടു നോമ്പിന്റെ ഭക്തി സാന്ദ്രമായ ദിനങ്ങളിൽ പരിശുദ്ധ മാതാവിന്റെ ദേവാലയങ്ങളെ കോർത്തിണക്കി എരുമേലി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ തീർത്ഥ യാത്ര ഒരുക്കുന്നു.
മണർകാട് പള്ളി, കൃപാസനം, അർത്തുങ്കൽ പള്ളി എന്നിവിടങ്ങളിൽ ഒറ്റ ദിവസം സന്ദർശനം നടത്തി തിരികെ എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.സെപ്റ്റംബർ ആറിന് രാവിലെ ആറു മണിക്ക് പുറപ്പെട്ട് വൈകിട്ട് തിരിച്ചെത്തും വിധത്തിൽ ആണ് യാത്ര .ടിക്കറ്റ് ചാർജ് 440 രൂപ .സീറ്റുകൾ ഉറപ്പിക്കുന്നതിന് 9447287735 ,9061592069 വിളിക്കുക .