വരുമാനസർട്ടിഫിക്കറ്റിന് ഇനി അപേക്ഷകന്റെ സത്യവാങ്മൂലവും നിർബന്ധം ,ഉത്തരവ് പുറത്തിറക്കി 

തിരുവനന്തപുരം :റവന്യു വകുപ്പ് വിവിധ ആവശ്യങ്ങൾക്ക് പൊതുജനങ്ങൾക്ക് നൽകുന്ന വരുമാന സർട്ടിഫിക്കറ്റിന് ഗുണഭോക്താവിന്റെ അല്ലങ്കിൽ അപേക്ഷകന്റെ സത്യവാങ്മൂലം നിർബന്ധമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു .സമൂഹത്തിൽ കൃത്യമായ വരുമാന സർട്ടിഫിക്കറ്റ് അനുവദിക്കാൻ കഴിയുന്നത് സർക്കാർ ജീവനക്കാർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും മാത്രമാണെന്നും സർക്കാരിതര മേഖലയിൽ ജോലി ചെയ്യുന്നവർ കൃത്യമായ വരുമാനം ബോധ്യപ്പെടുത്തതായാണ് വരുമാന സർട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതെന്നും കാണിച്ചു ലാൻഡ് റവന്യു കമ്മിഷണർ ധനകാര്യ വകുപ്പിനെ അറിയിച്ചതിനെ തുടർന്നാണ് പുതിയ ഉത്തരവ് .വരുമാന സത്യവാഗ്മൂലം തെറ്റാണെങ്കിൽ നേടുന്ന ആനുകൂല്യം , അതിനുള്ള നഷ്ടപരിഹാരം അപേക്ഷകൻ നൽകേണ്ടിവരും.ഇ ഡിസ്ട്രിക്ട് പോർട്ടൽ വഴി അക്ഷയകേന്ദ്രങ്ങൾ വഴിയാണ് റവന്യു വകുപ്പിന്റെ 24 ൽ പരം സർട്ടിഫിക്കറ്റുകൾ നൽകുന്നത് .ഇനി വരുമാനസർട്ടിഫിക്കറ്റ് അപേക്ഷിക്കുന്ന സമയത്ത് ഉത്തരവിൽ പറഞ്ഞിരിക്കുന്ന മാതൃകയിൽ അപേക്ഷകനൊ ഗുണഭോക്താവോ ഇത്തരത്തിൽ സത്യവാങ്മൂലം നൽകേണ്ടതാണ് . .സർക്കാർ ഉത്തരവ് വർത്തയോടൊപ്പം ചേർത്തിരിക്കുന്നു .

error: Content is protected !!