‘വന്ദനം’ സ്‌കൂള്‍തല ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ മൂന്നിന്

കോട്ടയം: വന്ദനം -ലഹരിമുക്ത നവകേരളം എന്ന പേരിൽ ജില്ലാ പഞ്ചായത്ത്
നടപ്പാക്കുന്ന സ്‌കൂള്‍തല ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങളുടെ ജില്ലാതല
ഉദ്ഘാടനവും ജാഗ്രതാസമിതി കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ഏകദിന ശില്‍പശാലയും
സെപ്റ്റംബര്‍ മൂന്ന്, നാല് തീയതികളില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍
സെന്ററില്‍  നടക്കും.സെപ്റ്റംബർ മൂന്നിന് രാവിലെ 10 ന് ജില്ലാ
പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്യും.  വൈസ്
പ്രസിഡന്റ് ജോസ് പുത്തന്‍കാല അധ്യക്ഷനാകും. ജില്ലാ കളക്ടര്‍ ജോണ്‍ വി.
സാമുവല്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ്
 ലോഗോ പ്രകാശനം ചെയ്യും.  ജില്ലാ പഞ്ചായത്തംഗങ്ങളായ പി.എസ്.
പുഷ്പമണി, മഞ്ജു സുജിത്ത്, ജെസി ഷാജന്‍, പി.എം. മാത്യു, നിര്‍മല ജിമ്മി,
രാജേഷ് വാളിപ്ലാക്കല്‍,  അഡ്വ. ഷോണ്‍ ജോര്‍ജ്ജ്, പി.ആര്‍. അനുപമ, ടി.എന്‍.
ഗിരീഷ്‌ കുമാര്‍, ഹേമലതാ പ്രേംസാഗര്‍,  രാധാ വി. നായര്‍, റെജി എം.
ഫിലിപ്പോസ്, സുധ കുര്യന്‍, ഡോ. റോസമ്മ സോണി, ജോസ്‌മോന്‍ മുണ്ടയ്ക്കല്‍,
ഹൈമി ബോബി, നിബു ജോണ്‍, പി.കെ. വൈശാഖ്, റ്റി.എസ്. ശരത്, അഡ്വ. ശുഭേഷ്
സുധാകരന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ജെ. ജോയി, വിദ്യാഭ്യാസ
ഉപഡയറക്ടര്‍ സുബിന്‍ പോള്‍ എന്നിവര്‍ പ്രസംഗിക്കും.തുടര്‍ന്ന് നടക്കുന്ന ശില്‍പശാല ഡോ. ആര്‍. ജയപ്രകാശ്,   ദീപേഷ് എ.എസ്. എന്നിവര്‍ നയിക്കും.

error: Content is protected !!