കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ രൂപതയിലെ
13 ഫൊറോനകളുടെയും 148 ഇടവകകളുടെയും പങ്കാളിത്തത്തോടെ മരിയന്‍
തീര്‍ത്ഥാടനവും മേരി നാമധാരികളുടെ സംഗമവും ഇന്ന്
(ചൊവ്വാ)കാഞ്ഞിരപ്പള്ളിയില്‍ നടക്കുന്നു. രാവിലെ 10 മണിക്ക് സെന്റ്
ഡോമിനിക്‌സ് കത്തീഡ്രലില്‍ ദിവ്യകാരുണ്യ ആരാധന നടക്കും. തുടര്‍ന്ന് 10:30
ന് കത്തീഡ്രല്‍ പള്ളിയില്‍ നിന്നും പഴയപള്ളിയിലേക്ക് നടക്കുന്ന ജപമാല
റാലി ഫാമിലി അപ്പോസ്റ്റേലേറ്റ് മുന്‍ ഡയറക്ടര്‍ റവ. ഫാ. ഫിലിപ്പ്
വട്ടയത്തില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. രൂപതയുടെ 47 വര്‍ഷത്തോട് അനുബന്ധിച്ച്
47 അമ്മമാര്‍ പരിശുദ്ധ അമ്മയുടെ 47 പ്രത്യക്ഷീകരണങ്ങള്‍ അവതരിപ്പിച്ച്
അണിനിരക്കും. കത്തീഡ്രലില്‍ നിന്നും പുത്തനങ്ങാടി വഴി നടക്കുന്ന ജപമാല
റാലി 11:30ന് അക്കര പള്ളിയില്‍ എത്തിച്ചേരും. അഭിവന്ദ്യ മാര്‍ ജോസ്
പുളിക്കല്‍ പിതാവ് മരിയന്‍ സന്ദേശം നല്‍കും. തുടര്‍ന്ന് 12 മണിക്ക് ഫാമിലി
അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍ പരിശുദ്ധ കുര്‍ബാന
അര്‍പ്പിക്കും. കാഞ്ഞിരപ്പള്ളി രൂപത ഫൊറോന യൂണിറ്റ്
എക്‌സിക്യൂട്ടീവ്സും, കത്തീഡ്രല്‍ യൂണിറ്റും പരിപാടികള്‍ക്ക് നേതൃത്വം
നല്‍കും.